28 March Thursday

ത്രിപുരയിൽ ജനാധിപത്യം വാഴണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

സിപിഐ എം നീലേശ്വരത്ത് നടത്തിയ ത്രിപുര ഐക്യദാർഢ്യ സദസ്‌ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്‌

ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞടുപ്പ്  ഉറപ്പുവരുത്തണമെന്ന്‌ ആഹ്വാനം ചെയ്ത് സിപിഐ എം ആഭിമുഖ്യത്തിൽ ഏരിയാകേന്ദ്രങ്ങളിൽ  ത്രിപുര ഐക്യദാർഢ്യ സദസ്‌ നടത്തി. 
തൃക്കരിപ്പൂർ ഏരിയാകമ്മിറ്റി കാലിക്കടവിൽ നടത്തിയ ഐക്യദാർഢ്യ സദസ്‌ സിപിഐ എം  ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ടി വി ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ വി ജനാർദനൻ സംസാരിച്ചു. ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. 
നീലേശ്വരത്ത് സംസ്ഥാന കമ്മറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ വി ദാമോദരൻ ആധ്യക്ഷനായി. ഏരിയാസെക്രട്ടറി എം രാജൻ, പി പി മുഹമ്മദ് റാഫി, ടി വി ശാന്ത, വി പ്രകാശൻ എന്നിവർ സംസാരിച്ചു.  മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കോൺവെന്റ്‌ ജംഷനിലേക്ക് നടന്ന പ്രകടനത്തിൽ  നൂറുകണക്കിനാളുകൾ പങ്കെടുത്തു. 
ചെറുവത്തൂരിൽ ജില്ല സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്‌ഘാടനം ചെയ്‌തു. മാധവൻ മണിയറ അധ്യക്ഷനായി. പി കമലാക്ഷൻ, കയനി കുഞ്ഞിക്കണ്ണൻ, പി സി സുബൈദ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ സുധാകരൻ സ്വാഗതം പറഞ്ഞു.
എളേരി ഏരിയാകമ്മിറ്റി കുന്നുംകൈയിൽ നടത്തിയ സദസ്‌ ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി കെ സുകുമാരൻ സ്വാഗതം പറഞ്ഞു.
ഉദുമയിൽ ജില്ലാസെക്രട്ടറിയറ്റംഗം വി വി രമേശൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാസെക്രട്ടറി മധു മുതിയക്കാൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി, എം ഗൗരി എന്നിവർ സംസാരിച്ചു. കെ സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.  ഉദയമംഗലം റോഡ്‌ കേന്ദ്രീകരിച്ച്‌ പ്രകടനം ആരംഭിച്ചു.
ചെർക്കളയിൽ ജില്ലാസെക്രട്ടറിയറ്റംഗം എം സുമതി ഉദ്‌ഘാടനം ചെയ്‌തു. എ ആർ ധന്യവാദ്‌ അധ്യക്ഷനായി. പി ശിവപ്രസാദ്‌ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു.
ഹൊസങ്കടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാക്ക് ചിപ്പാർ അധ്യക്ഷനായി. ബേബി ഷെട്ടി, കെ കമലാക്ഷ  എന്നിവർ സംസാരിച്ചു. ഡി ബൂബ സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട്ട്‌  കോട്ടച്ചേരി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌  ജില്ലാ സെക്രട്ടറിയറ്റംഗം  സി പ്രഭാകരൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാകമ്മറ്റിയംഗം പി കെ നിഷാന്ത് അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം പി അപ്പുക്കുട്ടൻ, നഗരസഭാ ചെയർപേഴ്‌സൺ കെവി സുജാത എന്നിവർ സംസാരിച്ചു. പുതിയകോട്ട മാന്തോപ്പ് മൈതാനി കേന്ദ്രീകരിച്ച്നിരവധി ആളുകൾ പങ്കെടുത്ത ബഹുജന റാലിയും നടത്തി. ഏരിയാസെക്രട്ടറി  കെ രാജ്മോഹനൻ സ്വാഗതം പറഞ്ഞു.
 പനത്തടി ഏരിയാകമ്മിറ്റി കോളിച്ചാലിൽ നടത്തിയ സദസ്‌  ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ജി മോഹനൻ അധ്യക്ഷനായി. യു ഉണ്ണി കൃഷ്ണൻ, ബി മോഹൻകുമാർ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.
കുണ്ടംകുഴിയിൽ ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം അനന്തൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം സി ബാലൻ, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജയപുരം ദാമോദരൻ സ്വാഗതം പറഞ്ഞു.
കാറഡുക്ക ഏരിയാ കമ്മിറ്റി ബോവിക്കാനം ടൗണിൽ സംഘടിപ്പിച്ച സദസ് ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു ഉദ്‌ഘാടനം ചെയ്തു. പി ബാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു.
കുമ്പളയിൽ  ജില്ലാ കമ്മിറ്റിയംഗം ഡി സുബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹിം അധ്യക്ഷനായി. ഏരിയാസെക്രട്ടറി സി എ സുബൈർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top