25 April Thursday

സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ജില്ലാ പ്രൈവറ്റ്‌ ഹോസ്‌പ്പിറ്റൽ ആൻഡ്‌ ഫാർമസി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം കാസർകോട്‌ പി രാഘവൻ നഗറിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി പി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച്‌ 2017 ഒക്‌ടോബർ ഒന്നുമുതൽ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട മിനിമം വേതനം ലഭ്യമാക്കണമെന്ന്‌  ജില്ലാപ്രൈവറ്റ്‌ ഹോസ്‌പ്പിറ്റൽ ആൻഡ്‌ ഫാർമസി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു)  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  മിനിമം വേതനം  നൽകുന്നത്‌ കോടതി വഴി തടയുകയാണ്‌ മാനേജ്‌മെന്റുകൾ. കേസ്‌ ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കണം. 2022 ലെ ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പ്രൈവറ്റ്‌ ഹോസ്‌പ്പിറ്റൽ എംപ്ലായീസ്‌ ആക്ട്‌ പ്രഖ്യാപിക്കുക, കരാർ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിലെ പി രാഘവൻ നഗറിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി പി പി  മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. എ മാധവൻ, വി എസ്‌ മധു, കെ കമലാക്ഷൻ എന്നിവരടങ്ങിയ പ്രസീഡിയം  സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടി എസ്‌ വിവേകാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി വിനീത വരവ്‌ ചെലവും അവതരിപ്പിച്ചു.  കേരള സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ മാധവൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  പി അനിത രക്തസാക്ഷി പ്രമേയവും കെ രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ഗിരികൃഷ്‌ണൻ, സി ശോഭലത, എം ദീപക്‌ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ രവീന്ദ്രൻ സ്വാഗതവും കെ കമലാക്ഷൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: കെ രവീന്ദ്രൻ (പ്രസിഡന്റ്‌), എ മാധവൻ, കെ കമലാക്ഷൻ (വൈസ്‌പ്രസിഡന്റ്‌), എസ്‌ വിവേകാനനന്ദൻ (സെക്രട്ടറി),  ടി വിനീത, വി എസ്‌ മധു (ജോയിൻറ്‌ സെക്രട്ടറി), സി ശോഭലത (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top