29 March Friday

യൂത്ത് സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ; ഉണ്ണിത്താന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കാസർകോട്‌
ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗാർഹിക പീഡനത്തിന്‌ രാജപുരം പൊലീസ്‌ കേസെടുത്ത യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ ഭാരവാഹിത്വത്തിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. കേരളത്തിന്റെ ചുമതലയുള്ള യൂത്ത്‌ കോൺഗ്രസ്‌ ദേശീയസെക്രട്ടറി ആർ സ്രവൺ റാവു പത്രകുറിപ്പിൽ അറിയിച്ചതാണിത്‌. 
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പിഎയാണ്‌ നോയൽ. കുടുംബകാര്യമാണെന്ന്‌ പറഞ്ഞ്‌ നടപടി ഒഴിവാക്കാൻ നോയലിനെ പിന്തുണക്കുന്നവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. നോയലിനെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ശനിയാഴ്‌ച ചേർന്ന യൂത്ത്‌കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന്‌ ഒരുവിഭാഗം ഇറങ്ങിപ്പോയിരുന്നു. 
സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറി  ജോമോൻ ജോസ്‌, ജില്ലാ പ്രസിഡന്റ്‌ പ്രദീപ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌  നോയലിനെതിരെ പ്രതിഷേധം ശക്തമാക്കിയത്‌. 
രാജ്‌മോഹൻ ഉണ്ണിത്താന്റെ പിൻബലത്തിലാണ്‌ നോയൽ എതിരാളികളെ ചെറുത്തിരുന്നത്‌. ഭാര്യ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയില്ലാത്തതിനാലാണ്‌ പൊലീസിനെ സമീപിച്ചത്‌. ഉണ്ണിത്താനോട്‌ എതിർപ്പുള്ള ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ നടപടിയിൽ ആഹ്ലാദത്തിലാണ്‌.  
ഡിസിസി പ്രസിഡന്റിന്റെ പിന്തുണയും നോയലിനാണ്‌. മുമ്പും സാമ്പത്തിക തട്ടിപ്പടക്കമുള്ള വിഷയങ്ങളിൽ നോയൽ ഉൾപ്പെട്ടിരുന്നു. അന്നൊക്കെ നേതാക്കളുടെ സ്വാധീനത്തിൽ പാർടിയിൽ പരിക്കില്ലാതെ തിരിച്ചെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top