25 April Thursday

മഴയില്ലെങ്കിലും 
ബാവിക്കര നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ബാവിക്കര തടയണയിൽ വെള്ളം നിറഞ്ഞപ്പോൾ

ബോവിക്കാനം 
ജില്ലയിൽ ആവശ്യത്തിന്‌  വേനൽമഴ ലഭിച്ചില്ലെങ്കിലും കാസർകോട് നഗരസഭയുടെയും പരിസരങ്ങളുടെയും ജലയുറവയായ ബാവിക്കര തടയണ നിറഞ്ഞു. 3.6 മീറ്റർ ഉയരമുള്ള തടയണയിൽ 40 സെന്റി മീറ്റർ കൂടി നിറഞ്ഞാൽ മുഴുവനാകും. കാസർകോട് മഴ പെയ്തില്ലെങ്കിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ചിലർ പ്രചരണം നടത്തിയിരുന്നു. എന്നാൽ വേനൽമഴ വൈകിയാലും ബാവിക്കരയിൽ വെള്ളം കുറയില്ലെന്ന്‌ ‘ദേശാഭിമാനി’ റിപ്പോർട്ട് ചെയ്തിരുന്നു.
കർണാടകയിൽ വേനൽമഴ നന്നായി ലഭിച്ചപ്പോൾ കഴിഞ്ഞമാസം 12ന് പയസ്വിനി പുഴയിലെ പഞ്ചിക്കൽ, മുഡൂർ പ്രദേശങ്ങളിൽ നീരൊഴുക്കുണ്ടായി. മാസവസാനത്തോടെ ഇതിന്റെ ഒഴുക്ക് ബാവിക്കരയിലുമെത്തി.  ഒരാഴ്ചയായി അളവ് അൽപം കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബാവിക്കര തടയണ നിറഞ്ഞു കവിയാൻ പോവുകയാണെന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. ജൂണിലെ കാലവർഷം ആരംഭിക്കുന്നത്തോടെ ഷട്ടറുകൾ നിറയുകയും വെള്ളം ഒഴുക്കി കളയുകയും ചെയ്യും.
 ബാവിക്കര തടയണ പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന വികസന പദ്ധതികളിൽ ഒന്നായിരുന്നു. കമ്മീഷൻ ചെയ്ത് രണ്ടുവർഷം പൂർത്തിയാകുമ്പോൾ നിരവധി ജലവിതരണ കണക്ഷണുകളിൽ വെള്ളം നൽകാൻ കഴിയുന്നു. കടുത്ത വേനലിനെയും അതിജീവിച്ച ബാവിക്കര തടയണ കൊണ്ട് കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്. കടുത്ത വേനലിൽ ജില്ലയിലെ മറ്റ് പമ്പ് ഹൗസുകളിൽ ജലവിതരണം തടസ്സപ്പെട്ടപ്പോൾ തുടർച്ചയായി ജലവിതരണം നടത്തിയ ജില്ലയിലെ ഏക സംഭരണ കേന്ദ്രം കൂടിയാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top