29 March Friday

കുനുത്തൂർ തോടിന്‌ സമീപത്തെ 
പറമ്പിൽ വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കുനുത്തൂർ തോടിന്‌ സമീപത്തെ പറമ്പുകളിൽ തീ പടർന്നു പടിച്ചപ്പോൾ

ഉദിനൂർ

തോട്ടുകര ചന്തേര റെയിൽവെ സ്‌റ്റേഷൻ റോഡിന്‌ സമീപത്തെ കുനുത്തൂർ തോടിന്‌ സമീപത്തെ വലയിലും സമീപത്തെ പറമ്പുകളിലും വൻ തീപിടുത്തം. ബുധനാഴ്‌ച പകൽ പതിനൊന്നോടെയാണ്‌ പ്രദേശത്ത്‌ തീ പടർന്നുപിടിച്ചത്‌. ചെറുവൃക്ഷങ്ങളും പൊന്തക്കാടുകളും പുല്ലുകളും നിറഞ്ഞ പ്രദേശമാണിത്‌. 
ഏക്കർ കണക്കിന്‌ പറമ്പുകളിലേക്കും തീപടർന്നു. അഗ്‌നിശമനസേനയും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ്‌ തീയണച്ചത്‌. രണ്ട്‌ ദിവസം മുമ്പ്‌ ഇതിനു തൊട്ടടുത്ത പ്രദേശങ്ങളിലും തീ പടർന്നിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top