26 April Friday

അപ്ന സ്‌കൂൾ അച്ചാ ഹൈ

പി കെ രമേശൻUpdated: Thursday Jun 8, 2023

ബിരിക്കുളം സ്കൂളിൽ പഠിക്കുന്ന യുപി സ്വദേശികളായ സമി, ഷാഹിബ്, മൊഹമ്മദ് ചന്ദ് എന്നിവർ സ്കൂളിലെ പാർക്കിൽ

ബിരിക്കുളം
അവർ മലയാളം പഠിക്കുകയാണ്; യുപിയിൽ നിന്നും നവാഗതരായി  ബിരിക്കുളം എയുപി സ്കൂളിൽ പഠിക്കാനെത്തിയ സഹോദരങ്ങൾ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരരാണിപ്പോൾ. യുപി മൊറാദാബാദ് ജില്ലയിലെ സമീം ഹുസൈന്റെയും സവാനയുടെയും മൂന്നു മക്കളായ സമി (രണ്ടാം ക്ലാസ് ), ഷാഹിബ് (നാലാം ക്ലാസ് ) മൊഹമ്മദ് ചന്ദ് (ആറാം ക്ലാസ് ) എന്നിവരാണ് മലയോരത്തിന്റെ മനം കവരുന്നത്. ഇവർ അടുത്ത കാലത്താണ് കേരളത്തിലെത്തിയത്. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് ബാർബർ ഷോപ്പ്‌ നടത്തുകയാണ് സമീം ഹുസൈൻ.  ‘‘സ്കൂളിൽ കുട്ടികൾക്ക്   മികച്ച പരിചരണമാണ് കിട്ടുന്നത്‌. സൗജന്യ യൂണീഫോം,  പാഠപുസ്തകം,  ഉച്ചഭക്ഷണം എല്ലാം ഏറെ സന്തോഷം പകരുന്നു.  ഹിന്ദി സംസാരിക്കുന്ന മക്കൾ മലയാളം എൂഴുകതുന്നതും പഠിക്കുന്നതും കാണാൻ കാത്തിരിക്കുകയാണ്‌ ഞങ്ങൾ’’–- സമീം പറഞ്ഞു. 
അധ്യാപകരും സഹപാഠികളായ കുട്ടികളും ഇവരെ മലയാളം പഠിപ്പിക്കാൻ ഏറെ ഉത്സാഹത്തോടെ ശ്രമിക്കുന്നതായി പ്രധാനാധ്യാപിക സൂര്യകല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top