29 March Friday

ബിഗ്‌ സ്‌ക്രീൻ @ 600; 
ഇന്ന് ഖവാലി മെഹഫിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
കാസർകോട്‌
മർച്ചന്റ്‌സ്‌ അസോസിയേഷൻ കാസർകോട്‌ നഗരസഭയുമായി സഹകരിച്ച്‌ നടത്തുന്ന ബിഗ്‌മാച്ച്‌ ബിഗ്‌ സ്‌ക്രീൻ ലൈവ്‌ സ്‌ട്രീമിന്‌ ഫിഫ ലോക കപ്പ്‌ കാണാൻ  വൻജനം. പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ കാണുന്ന 432 ചതുരശ്ര അടി പിക്‌സൽ മൂന്ന്‌ ലെഡ്‌ വാൾ തിങ്കളാഴ്‌ച മുതൽ 600  ചതുശ്ര അടയായി വലുതാക്കി. മത്സരങ്ങളിലാത്ത ദിവസവും ഫൈനൽ കഴിഞ്ഞ പിറ്റേദിവസവും സംഗീത പരിപാടികൾ സംഘടിപ്പിക്കും. 
ബുധൻ രാത്രി ഏഴിന്‌ പിന്നണിഗായകൻ സിയാഹുൽ ഹഖിന്റെ ഖവാലി മെഹഫിൽ. വ്യാഴം രാത്രി ഏഴിന്‌ സിനോവ്‌ രാജിന്റെ മ്യൂസിക്കൽ ഫ്യൂഷൻ. 11ന്‌ രാത്രി ഏഴിന്‌ സജിർ കൊപ്പം പാടും.  ഒപ്പം സമീർ ശർവാനി സംഘവും മാപ്പിളപാട്ട്‌ അവതരിപ്പിക്കും. 12ന്‌ രാത്രി ഏഴിന്‌ തെരഞ്ഞെടുക്കപ്പെടുന്ന കലാകരൻമാർക്ക്‌  വേദിയിൽ സംഗീത,  കലാപരിപാടികൾ അവതരിപ്പിക്കാം. 15ന്‌ രാത്രി  ഏഴിന്‌ പത്മകുമാറിന്റെ ഗസൽ. 16ന്‌ രാത്രി  ഏഴിന്‌ പാലപള്ളി ഫെയിം അതുൽ നരകരയുടെ സംഗീത വിരുന്ന്‌. 19ന്‌ രാത്രി 6.30ന്‌  സമാപനത്തിൽ മെഗാ ഇവന്റ്‌. പിന്നണി ഗായിക നിത്യ മാമ്മൻ, അരുൺ അലാട്ട്‌ എന്നിവർ പാടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top