25 April Thursday

ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
ബോവിക്കാനം
ജില്ലയിലെ ഭിന്നശേഷിക്കാരും ഗുരുതര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതുമായ കുട്ടികളുടെ സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനായി വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മെഡിക്കൽ ക്യാമ്പ്‌ നടത്തുന്നു. ജില്ലാ അധികൃതരും കേരള സാമൂഹ്യ സുരക്ഷാ മിഷനും മുളിയാർ പഞ്ചായത്തും ചേർന്ന്‌ 13ന് ബോവിക്കാനത്തെ തണൽ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തിൽ  നടത്തുന്ന ക്യാമ്പ്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള ക്യാമ്പിൽ പങ്കെടുക്കാൻ  949564404 നമ്പറിൽ രജിസ്റ്റർ ചെയ്യണം. പൂർണമായും കിടപ്പിലായവർക്ക്‌ മുൻകൂട്ടി അറിയിച്ചാൽ വാഹന സൗകര്യം ഒരുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top