28 March Thursday

പെയ്യില്ലേ... എന്തോന്നിത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

 കാസർകോട്‌

ജൂൺ ആദ്യവാരം പിന്നിടാറായിട്ടും മഴ വൈകുന്നതിൽ പരക്കെ ആശങ്ക. സംസ്ഥാനത്ത്‌ തന്നെ ഏറ്റവും കുറവ്‌ വേനൽ മഴ പെയ്‌ത ജില്ലയിൽ ജൂൺ ആദ്യവാരം കാലവർഷമെത്തുമെന്ന പ്രവചനവും പാഴായി. 
ഇടക്കിടക്ക്‌ വേനൽ മഴ കിട്ടിയ സ്ഥലമുണ്ടെങ്കിലും തീരദേശത്ത്‌ വലിയ കുടിവെള്ള ക്ഷാമം തുടരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ടാങ്കറിൽ കുടിവെള്ളമെത്തിച്ചാണ്‌ പ്രതിസന്ധി പരിഹരിക്കുന്നത്‌. കർണാടകയിൽ മഴ പെയ്‌തത്‌, പ്രധാന പുഴകളിൽ നീരൊഴുക്ക്‌ കൂടാൻ ഇ വെള്ളമില്ലടയാക്കിയിട്ടുണ്ട്‌. കുംഭച്ചൂടിനെ വെല്ലുന്ന താപനിലയാണ്‌ പ്രശ്‌നം. ഉള്ള വെള്ളവും വറ്റി വരൾച്ച തീഷ്‌ണമാക്കാൻ പകൽച്ചൂട്‌ കാരണമാകുന്നു. 
അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകുന്ന കേന്ദ്ര കലാവസ്ഥാ വകുപ്പ്‌, പക്ഷെ, മഴ പ്രവചിക്കുന്നത്‌ മധ്യ തെക്കൻ കേരളത്തിൽ മാത്രമാണ്‌. അവിടെ കാലവർഷത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടതായും  വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലും മഴ ലഭിക്കാൻ തുടങ്ങുമെന്നും മാത്രമെ പ്രവചനമുള്ളൂ.
 
ചില സ്‌കൂളുകളും 
പ്രതിസന്ധിയിൽ
കാസർകോട്
കുടിവെള്ള ശ്രോതസുകളെല്ലാം വറ്റിയ സമയത്താണ്‌ സ്‌കൂൾ തുറന്നത്‌.  ചില സ്‌കൂളിൽ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ശുചിമുറികളിൽ ഉപയോഗിക്കാനും വെള്ളമില്ലാത്ത അവസ്ഥയിലാണ്‌.  പഞ്ചായത്തും സന്നദ്ധ സംഘടനകളും വെള്ളം എത്തിച്ച്‌ നൽകുന്നുണ്ട്‌.  
ചെറുവത്തൂർ, കയ്യൂർ ചീമേനി പഞ്ചായത്തുകളിലെ  സ്‌കൂളുകളിൽ വെള്ളം  എത്തിച്ചുനൽകുന്നുണ്ടെന്ന്‌ പ്രസിഡന്റുമാരായ കെ പി വത്സലൻ, സി വി പ്രമീള എന്നിവർ പറഞ്ഞു.
 
പ്രത്യേക യോഗം 13ന്
ജില്ലയെ വരള്‍ച്ചാ 
ബാധിതമായി പ്രഖ്യാപിക്കണം
കാസർകോട്‌
വരൾച്ച രൂക്ഷമായ ജില്ലയെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ജില്ലാ ആസൂത്രണ സമിതിയിൽ തീരുമാനം. ജില്ലയുടെ വിവിധ മേഖലകളിൽ വരൾച്ച രൂക്ഷമായി. 
സ്‌കൂളുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. പല കുടിവെളള സ്രോതസ്സുകളും വറ്റിവരണ്ടു. ഈ സാഹചര്യത്തിലാണ് ജില്ലയെ വരൾച്ചാബാധിതമാക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ കെഎസ്ഇബി, ഭൂജല വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവരുടെ യോഗം 13ന്‌  രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top