29 March Friday

ഇടയിലെക്കാട് കാവിന്‌ 
ഹരിതക്കുടയൊരുക്കാൻ 
നവോദയ ഗ്രന്ഥാലയം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
തൃക്കരിപ്പൂർ
കാവിന്റെ ശോഷണം തടയാൻ ഹരിതക്കുടകളൊരുക്കൽ യത്നവുമായി ഗ്രന്ഥശാലാ പ്രവർത്തകർ . ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിന്റെ  ആഭിമുഖ്യത്തിലാണ് ഇടയിലെക്കാട് കാവിൽ നാട്ടുമാവിന്റെ  ഹരിതക്കുടകൾ തീർക്കലുമായി  രംഗത്തിറങ്ങിയത്. സമീപകാലത്ത് കാവിലെ വൻമരങ്ങൾ കടപുഴകുകയും  അവിടം പച്ചപ്പില്ലാതെ മാറുകയും ചെയ്‌ത  പശ്ചാത്തലത്തിലാണ് കുട്ടികൾക്കൊപ്പം മുതിർന്നവരും കൈകോർത്തത്. കാവിൽ നൂറോളം നാട്ടുമാവിന്റെ  വിത്തുകളാണ് നട്ടത്. കാവിലേക്കുള്ള ഹരിത നടത്തത്തിനിടെ പരിസ്ഥിതി ക്വിസുമുണ്ടായി. 
പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്തു. പി വേണുഗോപാലൻ, വി കെ കരുണാകരൻ, കെ സത്യവ്രതൻ, പി വി പ്രഭാകരൻ, സ്വാതി വിശ്വനാഥ്, സി ജലജ എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top