20 April Saturday

അദാനിക്കായി രാജ്യത്തെ തീറെഴുതരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്ട്‌ നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, തകർച്ചയിലേക്ക് നീങ്ങുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങി സഹായിക്കുന്ന കേന്ദ്രനയത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബ്ലോക്കുകേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ചെറുവത്തൂരിൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്‌ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌, പി കമലാക്ഷൻ, വി പി അഭിജിത്ത്‌, ടി പി അഭിരാമി, ടി പി റിജൻ കൃഷ്‌ണ എന്നിവർ സംസാരിച്ചു. കെ സജേഷ്‌ സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട്ട്‌ ജില്ലാ പ്രസിഡന്റ്‌  ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജയചന്ദ്രൻ കുട്ടമത്ത്, അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു.
നീലേശ്വരം ബസ് സ്റ്റാൻഡിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി, ജില്ലാ കമ്മിറ്റിയംഗം കെ സനുമോഹൻ, സിഐടിയു ഏരിയാ സെക്രട്ടറി കെ ഉണ്ണിനായർ, പി അഖിലേഷ്, സിനീഷ് കുമാർ, എ അഭിജിത്ത്, വി മുകേഷ്, പി സുജിത്ത് കുമാർ, പ്രജിന, എ ആർ അഗജ എന്നിവർ സംസാരിച്ചു. എം വി രതീഷ് സ്വാഗതം പറഞ്ഞു.
കാറഡുക്ക ബ്ലോക്ക്‌ കമ്മിറ്റി ബോവിക്കാനം പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. ജി പ്രശാന്ത് അധ്യക്ഷനായി. പി രവീന്ദ്രൻ, മനോജ്‌ ഇരിയണ്ണി, ശ്രീജിത്ത്‌ മഞ്ചക്കൽ, ബിജു നെച്ചിപടുപ്പ്, ബി കെ ഗോകുൽദാസ്, കൃഷ്ണകുമാർ, കിഷോർ കാടകം, അബ്ദുൽ റഹ്മാൻ, സിദ്ധിഖ് കൊറ്റുമ്പ എന്നിവർ   സംസാരിച്ചു. കെ വി നവീൻ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂരിൽ മുൻ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സി വി ശരത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സുജിത്ത് കൊടക്കാട് സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു. 
ഉദുമയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു.  ബി വൈശാഖ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി സി മണികണ്ഠൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top