29 March Friday

കർഷകർക്ക്‌ 
മണ്ണെണ്ണ ലഭ്യമാക്കണം: 
കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കാസർകോട്‌
ജില്ലയിലെ കർഷകർക്ക്‌ അടിയന്തരമായി മണ്ണെണ്ണ ലഭ്യമാക്കണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
കഴിഞ്ഞവർഷം പെർമിറ്റ്‌ നൽകിയതല്ലാതെ മണ്ണണ്ണ ലഭിച്ചില്ല. ഈ പെർമിറ്റ്‌ പുതുക്കി നൽകണം.  പുതുതായി അപേക്ഷിക്കുന്നവർക്കും പെർമിറ്റ്‌ നൽകണം. ഇത്തവണ തുലാവർഷം കുറവായതിനാൽ  മണ്ണ്‌ വരണ്ടുണങ്ങി. നല്ലനിലയിൽ വെള്ളം വേണ്ട തെങ്ങ്‌, കവുങ്ങ്‌, വാഴ, പച്ചക്കറി എന്നിവ നശിക്കുന്ന നിലയിലാണ്‌. 
വരൾച്ച രൂക്ഷമായിരിക്കുമെന്ന്‌ ആശങ്കയുണ്ട്‌. ഇത്‌ കാർഷികമേഖലയിൽ  തകർച്ചയുണ്ടാക്കും. വിളയിലും വിലയിലും തകർച്ചനേരിടുന്ന മേഖല പ്രതിസന്ധിയിലായിരിക്കുമ്പോഴാണ്‌ മണ്ണെണ്ണ ലഭിക്കാത്ത അവസ്ഥ. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന്‌  ജില്ലാ സെക്രട്ടറി പി ജനാർദനനും പ്രസിഡന്റ്‌ കെ കുഞ്ഞിരാമനും  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top