28 March Thursday

സിപിഐ എം ജനകീയ പ്രതിഷേധം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
കാസർകോട്‌
രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അക്രമത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം ചൊവ്വാഴ്‌ച 12 ഏരിയാ കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട്‌ നാല്‌ മുതൽ ആറുവരെയാണ്‌ പ്രതിഷേധം. സംഘപരിവാർ സംഘടനകൾ ക്രിസ്‌ത്യൻ മതവിശ്വാസികൾക്ക് നേരെ വ്യാപകമായ ആക്രമണമാണ്‌ നടത്തുന്നത്‌. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. പ്രതിഷേധത്തിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top