29 March Friday

കോടിയേരിയുടെ വേർപാടിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ്‌ മൈതാനിയിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ മുതിർന്ന നേതാവ് പി കരുണാകരൻ സംസാരിക്കുന്നു

കാഞ്ഞങ്ങാട്‌

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ  മാന്തോപ്പ്‌ മൈതാനിയിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. 
യോഗത്തിൽ സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി.  
സിപിഐ എം മുതിർന്ന നേതാവും  മുൻ എംപിയുമായ   പി കരുണാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ,  ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ജില്ലാ പഞ്ചായത്ത്‌പ്രസിഡന്റ്‌  പി ബേബി, കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, വെെസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുള്ള, നീലേശ്വരം നഗഭസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ബങ്കളം കുഞ്ഞികൃഷ്‌ണൻ,   കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, അസീസ്‌കടപ്പുറം,  എ വേലായുധൻ, കരീം ചന്തേര, പി പി രാജു, സുരേഷ്‌ പുതിയേടത്ത്‌, രതീഷ്‌ പുതിയപുരയിൽ ,  വി കെ രമേശൻ, കൃഷ്ണൻ പനങ്ങാട് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top