25 April Thursday

പഞ്ചായത്തുതലത്തിൽ തേങ്ങ സംഭരിക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കേരള കർഷകസംഘം ജില്ലാ സമ്മേളനം പാലക്കുന്ന്‌ മാഷ്‌ ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്യുന്നു.

പാലക്കുന്ന്‌

പഞ്ചായത്തു തലത്തിൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച്‌ താങ്ങുവില നൽകി തേങ്ങാ കർഷകരെ സംരക്ഷിക്കണമെന്ന്‌ കേരള കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
വന്യജീവി ശല്യത്തിന്‌ ശാശ്വത പരിഹാരം കണ്ട്  കൃഷിനാശത്തിന്‌ നഷ്ടപരിഹാരം നൽകുക, പട്ടയ ഭൂമിയിൽ നിർമാണത്തിന്‌ അനുമതി നിഷേധിക്കുന്ന കോടതി ഉത്തരവ്‌ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പാലക്കുന്ന്‌ മാഷ്‌ ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ജില്ലാപ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ പതാകയുയർത്തി. പ്രതിനിധികളെ സ്വാഗതംചെയ്‌ത്‌ ബാര വില്ലേജിലെ പ്രവർത്തകർ സ്വാഗതഗാനം ആലപിച്ചു. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ, എ ചന്ദ്രശേഖരൻ, ടി കോരൻ, കെ രമണി, കെ പി രാമചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയവും ബി ജനാർദനൻ, കെ ആർ ജയാനന്ദ, ടി പി ശാന്ത, കെ പി വത്സലൻ, പി ആർ ചാക്കോ, ടി വി കുഞ്ഞികൃഷ്‌ണൻ, ഗീതാ സമാനി എന്നിവരടങ്ങിയ സ്‌റ്റിയറിങ്‌ കമ്മിറ്റിയും സമ്മേളനം നിയന്ത്രിച്ചു. 
കെ കുഞ്ഞിരാമൻ രക്തസാക്ഷി പ്രമേയവും സി ബാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ രഘുദേവൻ (പ്രമേയം), കരുവക്കാൽ ദാമോദരൻ  (ക്രഡൻഷ്യൽ), സി പ്രഭാകരൻ (മിനുട്‌സ്‌), എ രവീന്ദ്രൻ (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിച്ചു. 
12 ഏരിയകളിൽ നിന്നായി 289 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി ജനാർദനൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ 20 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, വൈസ്‌ പ്രസിഡന്റ്‌ വി എം ഷൗക്കത്ത്‌,  സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി വിശ്വൻ, സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, എം സുമതി എന്നിവരും പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ മധു മുതിയക്കാൽ സ്വാഗതവും  വി പ്രഭാകരൻ നന്ദിയും പറഞ്ഞു.
രണ്ടുദിവസമായി സംഘടിപ്പിക്കാനിരുന്ന സമ്മേളനം കോടിയേരിയുടെ വിയോഗത്തെ തുടർന്നാണ്‌ ഒറ്റദിവസം മാത്രമാക്കിയത്‌. പൊതുസമ്മേളനവും ഒഴിവാക്കി. 
ഭാരവാഹികൾ: കെ കുഞ്ഞിരാമൻ (പ്രസിഡന്റ്), കെ പി വത്സലൻ, ടി പി ശാന്ത, എ ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്),   പി ജനാർദനൻ (സെക്രട്ടറി), സി പ്രഭാകരൻ, പി രഘുദേവൻ, കെ പി രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി),  പി ആർ ചാക്കോ ( ട്രഷറർ). ഭാരവാഹികൾ ഉൾപ്പെടെ 40 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 20 പേരെ തെരഞ്ഞെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top