28 March Thursday

ദിവസ വരുമാനം ഉപയോഗിച്ച്‌ ഏതു പമ്പിൽനിന്നും എണ്ണയടിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കാസർകോട്‌
ഇന്ധനമില്ലാതെ ഇനി കെഎസ്‌ആർടിസി സർവീസുകൾ മുടങ്ങില്ല. അന്നന്നത്തെ വരുമാനത്തിൽനിന്നും ഏത്‌ പമ്പിൽനിന്നും ഡീസൽ നിറയ്‌ക്കാനുള്ള അനുമതി ലഭിച്ചതോടെയാണ്‌ ദിവസങ്ങളായി കെഎസ്‌ആർടിസി നേരിട്ട പ്രതിസന്ധിക്ക്‌ പരിഹാരമായത്‌. 
കാസർകോടുനിന്നും ഏറ്റവും കൂടുതൽ സർവീസുള്ളത്‌ മംഗളൂരു, സുള്ള്യ, പുത്തൂർ തുടങ്ങിയവിടങ്ങളിലേക്കാണ്‌. കർണാടകയിൽ ഡീസലിന്‌ കേരളത്തിലേതിനേക്കാൾ എട്ടുരൂപയുടെ കുറവുണ്ട്‌. ഇതിലൂടെ ഇന്ധന ചെലവിൽ മാത്രം ഏകദേശം കാൽലക്ഷത്തോളം രൂപയുടെ വരുമാന ലാഭം കെഎസ്‌ആർടിസിക്ക്‌ ലഭിക്കും. 
കെഎസ്‌ആർടിസിക്ക്‌ ആവശ്യമായ ഡീസൽ നൽകിയിരുന്നത്‌ കറന്തക്കാട്‌, പൊയിനാച്ചി, മാവുങ്കാൽ എന്നിവിടങ്ങളിലെ പമ്പുകളിൽനിന്നാണ്‌. വൻ തുക കുടിശ്ശികയായതോടെ പമ്പുടമകളും പ്രതിസന്ധിയിലായി. അതോടെ ലഭിക്കുന്ന ഡീസലിന്റെ അളവിലും കുറവുണ്ടായി. ഇത്‌ മുഴുവൻ സർവീസും നടത്താൻ തികയാത്ത സാഹചര്യത്തിലാണ്‌ ബസ്സുകൾ റദ്ദാക്കിയത്‌. തുടർന്ന്‌ എംഎൽഎമാരായ സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ്‌ ദൈനംദിന വരുമാനത്തിൽനിന്നും ഡീസൽ നിറയ്‌ക്കാനുള്ള അനുമതി ലഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top