16 April Tuesday

ജില്ലയിൽ മയക്കുമരുന്ന്‌ വേട്ട

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

നീലേശ്വരത്ത്‌ എംഡിഎംഎയുമായി പിടിയിലായ നിഷാം, ടി താഹ

കാസർകോട്‌

നീലേശ്വരം, കുമ്പള, ബദിയടുക്ക എന്നിവിടങ്ങളിൽ മയക്കുമരുന്ന്‌ വേട്ട. നീലേശ്വരം, കുമ്പള എന്നിവിടങ്ങളിൽ പൊലീസ്‌ എംഡിഎംഎയും ബദിയടുക്കയിൽ എക്‌സൈസ്‌ ബ്രൗൺ ഷുഗറും പിടികൂടി. ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട്‌ ഓപ്പറേഷന്റെ ഭാഗമായാണ്‌ പൊലീസ്‌ പരിശോധന. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ,  നീലേശ്വരം ഇൻസ്‌പെക്ടർ കെ പി ശ്രീഹരി, എസ്‌ഐ കെ  ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്ത്‌ നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎ, രണ്ട്‌ കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേരെ അറസ്‌റ്റുചെയ്‌തു. പഴയങ്ങാടി മാടായി മഞ്ഞറവളപ്പിലെ നിഷാം(32), കണ്ണൂർ എടക്കാട്‌ തോട്ടടയിലെ ടി താഹ (20) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയതത്‌. പൊലീസ്‌ സംഘത്തിൽ നീലേശ്വരം പൊലീസ്‌ സ്‌റ്റേഷനിലെ കുഞ്ഞബ്ദുള്ള, പ്രദീപൻ, എം വി ഗിരീശൻ, പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവരുമുണ്ടായിരുന്നു. 
കാസർകോട്‌ ഡിവൈഎസ്‌പി വി വി മനോജ്, കുമ്പള ഇൻസ്പെക്ടർ പി പ്രമോദ്, എസ്‌ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം വെങ്ങര സ്വദേശി കുമ്പളയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നൗഷാദി (40)നെ  12 ഗ്രാം എംഡിഎംഎയുമായി പിടികൂടി. സജീഷ്, ഗോകുൽ, സുഭാഷ് ചന്ദ്രൻ, രതീഷ്, വിനോദ് എന്നിവർ പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു. 
ബദിയടുക്ക എക്‌സൈസ്‌ ഇൻസ്‌പെക്ടർ എച്ച്‌ വിനുവിന്റെ നേതൃത്വത്തിൽ നീർച്ചാൽ കന്യാപ്പാടിയിൽ നടത്തിയ പരിശോധനയിൽ 10.5177 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. കണ്ണൂർ കട്ടാപ്പള്ളിയിലെ റഹീം, ബഷീർ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. സുരേശൻ, അഫ്സൽ, രമേശൻ , ബാബു,  ജനാർദനൻ, അമൽജിത്ത്, അതുൽ, ജിബിൻ, രാധാകൃഷ്ണൻ എന്നിവർ എക്‌സൈസ്‌ സംഘത്തിലുണ്ടായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top