29 March Friday

കെ ഫോൺ കണക്ടഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കെ ഫോൺ ഉദുമ മണ്ഡലതല പരിപാടി കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
ഉത്സവാന്തരീക്ഷത്തിൽ ജില്ലയിലും കെ ഫോൺ പ്രവർത്തനം തുടങ്ങി.  ബിപിഎൽ കുടുംബങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യസ്ഥാപനങ്ങളിലും കണക്‌ഷൻ നൽകി തുടങ്ങി. ജില്ലയിൽ നിലവിൽ 548 സ്‌കൂളിനാണ്‌ കണക്‌ഷൻ നൽകിയത്‌. 37 സ്‌കൂളിൽ ഉപയോഗിച്ചു തുടങ്ങി. തിങ്കളാഴ്ചത്തെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ പ്രത്യേകചടങ്ങ്‌ നടന്നു. 
കാസർകോട് നായന്മാർമൂല ടി ഐഎച്ച്എസ്എസിൽ പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി മുഖ്യാതിഥിയായി. പഞ്ചായത്തംഗം വേണുഗോപാലൻ അധ്യക്ഷനായി.  പഞ്ചായത്തംഗങ്ങളായ പി ശിവപ്രസാദ്, സവിത, ലത്തീഫ്, ഗിരീഷ്, ചിത്രകുമാരി, ഹരീഷ്, നായന്മാർമൂല ബദർ ജുമാ മസ്ജിദ് പ്രസിഡന്റ്‌ എൻ എ അബൂബക്കർ ഹാജി,  സ്‌കൂൾ മാനേജർ എം അബ്ദുല്ല ഹാജി, പിടിഎ പ്രസിഡന്റ്‌ എ എൽ അസ്ലം,  പ്രിൻസിപ്പൽ ടി പി മുഹമ്മദലി,  എൻജിനീയർമാരായ  മനോജ് മാത്യു,  ആർ മനോജ്, ബി അഹമ്മദ്,  ടെക്നിക്കൽ ഓഫീസർ അനീഷ് കുമാർ, കെ ഫോൺ ഇൻചാർജ്‌ സനീഷ് എന്നിവർ സംസാരിച്ചു. കാസർകോട് താലൂക്ക്  തഹസിൽദാർ സാദിഖ് ബാഷ സ്വാഗതവും ചെങ്കള പഞ്ചായത്ത് സെക്രട്ടറി എസ് ഹരികുമാർ നന്ദിയും പറഞ്ഞു. 
ഉദുമ മണ്ഡലതല പരിപാടി കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ  സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി വരദരാജ് അധ്യക്ഷനായി. സ്‌കൂൾ  പ്രിൻസിപ്പൽ കെ രത്‌നാകരൻ, എസ്‌എംസി ചെയർമാൻ പി കെ ഗോപാലൻ, സ്‌പെഷ്യൽ തഹസിൽദാർ പി ഉദയകുമാർ, എം അനന്തൻ എന്നിവർ സംസാരിച്ചു.  പിടിഎ പ്രസിഡന്റ് എം മാധവൻ ബെദിര സ്വാഗതവും പ്രധാനധ്യാപകൻ എം അശോക നന്ദിയും പറഞ്ഞു.
 തൃക്കരിപ്പൂർ മണ്ഡലത്തിൽ 100 ബിപിഎൽ കുടുംബങ്ങൾ കെ ഫോൺ പദ്ധതിയിലുണ്ട്‌. നീലേശ്വരം നഗരസഭയിൽ 12 കുടുംബങ്ങൾക്കും മറ്റ് എട്ട് ഗ്രാമപഞ്ചായത്തുകളിൽ  11 വീതം കുടുംബങ്ങളെയുമാണ്  തെരഞ്ഞെടുത്തിട്ടുള്ളത്.
ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രാഘവൻ, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി,  ബ്ലോക്ക് പഞ്ചായത്തംഗം എം കുഞ്ഞിരാമൻ, കയ്യൂർ ചീമേനി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ ശശിധരൻ, വലിയപറമ്പ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ മനോഹരൻ, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, പഞ്ചായത്ത് അംഗം പി പത്മിനി, കെ സുധാകരൻ, മുകേഷ് ബാലകൃഷ്ണൻ, കെ എം ബാലകൃഷ്ണൻ, ടി നാരായണൻ, സുരേഷ് പുതിയേടത്ത്, പി വി തമ്പാൻ, രതീഷ് പുതിയ പുരയിൽ, ഹനീഫ ഹാജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള സ്വാഗതവും വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി നന്ദിയും പറഞ്ഞു. 
കാഞ്ഞങ്ങാട് മണ്ഡലം തല ഉദ്ഘാടനം മാവുങ്കാൽ രാംനഗർ  സ്‌കൂളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ അധ്യക്ഷനായി.  നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, പഞ്ചായത്തംഗം കെ ആർ ശ്രീദേവി,  പ്രിൻസിപ്പൽ എം വി ദീപ, പിടിഎ പ്രസിഡന്റ് എം രവീന്ദ്രൻ, മൂലക്കണ്ടം പ്രഭാകരൻ, കെ വി കൃഷ്ണൻ, എം ഹമീദ് ഹാജി, പി പത്മനാഭൻ, പി പി രാജു, എം കുഞ്ഞമ്പാടി, പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ സ്വാഗതവും ഹൊസ്ദുർഗ് തഹസിൽദാർ എൻ മണിരാജ് നന്ദിയും പറഞ്ഞു.  
മഞ്ചേശ്വരത്ത്‌  കടമ്പാർ ഗവ. ഹയർസെക്കൻഡറിയിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ്‌ സുബ്ബണ്ണ ആൾവ ഉദ്‌ഘാടനം ചെയ്‌തു. മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആർ ഷെട്ടി അധ്യക്ഷയായി.  മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്‌ ജീൻ ലവീന മൊന്തേരോ, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജയന്തി, അഡീഷണൽ തഹസിൽദാർ കെ എ ജേക്കബ്  എന്നിവർ മുഖ്യാതിഥികളായി. എ ഗോപാലൻ സ്വാഗതവും  ജയരാമ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top