19 April Friday

ഗ്ലോബൽ എക്സ്പോ ബേഡകം ഹരിതകർമ സേനയ്ക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കൊച്ചിയിലെ ഗ്ലോബൽ എക്സ്പോയിൽ ബേഡഡുക്ക പഞ്ചായത്ത്‌ ഹരിതകർമസേനയ്ക്കുള്ള പുരസ്‌കാരം പി രാജീവ്‌ സമ്മാനിക്കുന്നു.

 ബേഡകം

കേരളത്തെ സമ്പൂർണ മാലിന്യവിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വ മിഷനും കൊച്ചിയിൽ  സംഘടിപ്പിച്ച  ഗ്ലോബൽ എക്സ്പോയിൽ ബേഡഡുക്ക പഞ്ചായത്ത്‌ ഹരിത കർമസേനയ്ക്ക് അംഗീകാരം.മാലിന്യ സംസ്കരണത്തിലെ വേറിട്ട പദ്ധതികളെക്കുറിച്ചുള്ള പ്രദർശനത്തിനാണ്‌ അംഗീകാരം. 
കാസർകോട് നിന്നുള്ള ഏക പവലിയനും ബേഡകത്തിന്റേതായിരുന്നു. സ്റ്റാളിൽ പ്ലാസ്റ്റിക്കിന് ബദലായി നിർമിച്ച പാളത്തൊപ്പികൾ, പാളച്ചിത്രങ്ങൾ, മാലിന്യ സംസ്കരണ രംഗത്തെ നാൾവഴികൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരുന്നു. മന്ത്രി പി രാജീവിൽ നിന്ന്‌  ഹരിതകർമസേന പ്രസിഡന്റ് ദാക്ഷായണി മാവിനക്കല്ല്, നീതു, പഞ്ചായത്തംഗം എം ഗോപാലകൃഷ്ണൻ എന്നിവർ  പുരസ്കാരം ഏറ്റുവാങ്ങി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top