26 April Friday

ലൈബ്രറി കൗൺസിൽ നാടകോത്സവം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ലൈബ്രറി കൗൺസിൽ നാടകോത്സവ ലോഗോ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള പ്രകാശിപ്പിക്കുന്നു.

 കൊടക്കാട്

ലൈബ്രറി കൗൺസിൽ കൊടക്കാട് ബാങ്ക് കണ്ണാടിപ്പാറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന അമച്വർ നാടകോത്സവം (രൂപകം 2023) ലോഗോ  ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌  സി വി പ്രമീള, ഗംഗൻ ആയിറ്റിക്ക് നൽകി  പ്രകാശിപ്പിച്ചു.   പി പി ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, ടി രാജൻ,വികാസ് പലേരി, പി വി ദിനേശൻ, പി കുഞ്ഞിക്കണ്ണൻ, സി വി വിജയരാജൻ എന്നിവർ സംസാരിച്ചു. സചീന്ദ്രൻ കാറഡുക്കയാണ് ലോഗോ രൂപകല്പന ചെയ്തത്.  22, 23, 24 തീയതികളിലാണ് നാടകോത്സവം. ലൈബ്രറി പ്രവർത്തക സംഗമത്തിൽ ടി രാജൻ അധ്യക്ഷനായി.ഡോ.പി പ്രഭാകരൻ, പി രാമചന്ദ്രൻ ,പി വേണുഗോപാലൻ, വി ചന്ദ്രൻ ,ടി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top