27 April Saturday

വെളുത്തോളി എം കുഞ്ഞിരാമൻ സ്‌മാരക മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

വെളുത്തോളിയിൽ നവീകരിച്ച എം കുഞ്ഞിരാമൻ സ്‌മാരക മന്ദിരവും കോടിയേരി ബാലകൃഷ്ണൻ സ്മാരകഹാളും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

പാക്കം

വെളുത്തോളിയിൽ നവീകരിച്ച  എം കുഞ്ഞിരാമൻ സ്‌മാരക മന്ദിരവും കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളും തുറന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. 
സംഘാടകസമിതി ചെയർമാൻ രാഘവൻ വെളുത്തോളി അധ്യക്ഷനായി. ഒ എൻ വി ഗ്രന്ഥാലയത്തിന്റെ  ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമനും ഫോട്ടോ അനാച്ഛാദനം ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമനും നിർവഹിച്ചു. കനിവ് പാലിയേറ്റീവ് സൊസൈറ്റിക്കുള്ള ധനസഹായം ഏരിയാസെക്രട്ടറി മധു മുതിയക്കാൽ കൈമാറി. 
സംസ്ഥാനത്തെ മികച്ച കാർഷിക വായ്പാ സംഘത്തിനുള്ള ബെസ്റ്റ് പെർഫോമൻസ്  അവാർഡ് നേടിയ പനയാൽ ബാങ്കിന്‌ ഉപഹാരം നൽകി.  ജില്ലാ കമ്മിറ്റിയംഗം കെ മണികണ്‌ഠൻ പതാകയുർത്തി.  
കെ കുഞ്ഞിരാമൻ  അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ, കുന്നൂച്ചി കുഞ്ഞിരാമൻ, കെ സന്തോഷ്‌കുമാർ, കെ വി ഭാസ്‌കരൻ, വി വി സുകുമാരൻ, ചന്ദ്രൻ കൊക്കാൽ, എം ഗൗരി, പി കെ അബ്ദുള്ള, എ വി ശിവപ്രസാദ്‌, പി ശാന്ത, എ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.  പി അനിൽകുമാർ സ്വാഗതവും കെ മാധവൻ നന്ദിയും പറഞ്ഞു. 
തുടർന്ന്‌  ഫ്രണ്ട്‌സ്‌ കലാ–-കായിക കേന്ദ്രത്തിന്റെ കലാ സന്ധ്യയും പയ്യന്നൂർ ഓർക്കസ്‌ട്രയുടെ ഗാനമേളയുമുണ്ടായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top