18 April Thursday

പച്ചക്കറി വില പിടിച്ചുനിർത്തും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കാസർകോട് ജനറൽ ആശുപത്രിയിൽ പച്ചക്കറി കൃഷിക്കുള്ള തൈ നടൽ മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു

കാസകോട്‌
പച്ചക്കറി വില പിടിച്ചുനിർത്താൻ സർക്കാർ നടപടിയെടുത്തതായി  കൃഷി മന്ത്രി പി  പ്രസാദ് പറഞ്ഞു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഇടനിലക്കാരില്ലാതെ പച്ചക്കറി എത്തിക്കാൻ തീരുമാനിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ പച്ചക്കറി കൃഷി ആ:രംഭിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃക കർഷകനായ നെല്ലിക്കുന്ന് തോട്ടത്തിൽ വീട്ടിൽ ബി എൻ പത്‌മനാഭനെ മന്ത്രി ആദരിച്ചു. കൃഷിയിൽ സജീവമായ ജനറൽ  ആശുപത്രി ജീവനക്കാരായ സീതമ്മ, പി യു ഡേവിസ്, മിനി ജോസ് എന്നിവർക്ക്‌ ഉപഹാരം നൽകി. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ വി എം മുനീർ കാർഷിക ഉപകരണങ്ങൾ കൈമാറി. കാകൃഷി ഡയറക്ടർ ടി വി സുഭാഷ്  പദ്ധതി വിശദീകരിച്ചു. അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്,  ജോർജ് അലക്‌സാണ്ടർ, എസ് സുഷമ, ആർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് കെ കെ രാജാറാം നന്ദിയും പറഞ്ഞു.

കൈപ്പാട് കൃഷി 
വിപുലീകരിക്കും

കാസർകോട്‌
കൈപ്പാട് കൃഷി വിപുലമാക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കുമെന്നും  മന്ത്രി പി പ്രസാദ് പറഞ്ഞു. നഗരസഭാ കോൺഫറൻസ് ഹാളിൽ കൈപ്പാട് ഏജൻസി ഗവേണിങ്ങ് ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
കാസർകോട് ജില്ലയിൽ ചെറുവത്തൂർ, തൃക്കരിപ്പൂർ, പിലിക്കോട്, പടന്ന, വലിയപറമ്പ, നീലേശ്വരം, പള്ളിക്കര, ഉദുമ, പുല്ലൂർ പെരിയ, കാഞ്ഞങ്ങാട്, അജാനൂർ, കാസർകോട്, കുമ്പള, മൊഗ്രാൽപുത്തൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിലായി  3840 ഹെക്ടർ ഭൂമിയിൽ കൈപ്പാടുണ്ട്. ഇവിടങ്ങളിലെ കൈപ്പാട് സംരക്ഷണത്തിനും വികസനത്തിനുമായി പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.    
പ്രൊഫ.ഡോ.ടി.വനജ റിപ്പോർട്ടും രൂപരേഖയും അവതരിപ്പിച്ചു. കൃഷി ഡയറക്ടർ ടി വി  സുഭാഷ്, എംഎൽഎമാരായ എം വിജിൻ, എം രാജഗോപാലൻ, എ കെ എം അഷ്റഫ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കണ്ണൂർ ജില്ലാ പഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷ ശോഭ, അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അസി. ഡയറക്ടർമാരായ ജോർജ് അലക്സാണ്ടർ, എസ് സുഷമ,  ആർ സുനിൽകുമാർ,  കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ വി നാരായണൻ,  ഡോ. ദിനേശ് ചെറുവാട്ടിൽ, കണ്ണൂർ പ്രിൻസിപ്പൾ കൃഷി ഓഫീസർ ഇ കെ അജിമോൾ,  ജില്ലാ പ്രിൻ സിപ്പൽ കൃഷി ഓഫീസർ വീണാ റാണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top