09 May Thursday

പട്ടികവിഭാഗം കുട്ടികൾക്ക്‌ 
നൽകിയത്‌ 3638 ലാപ്ടോപ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

വെസ്റ്റ് എളേരി പറമ്പ ജിഎൽപി സ്കൂളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന ലാപ്ടോപ് 
എം രാജഗോപാലൻ എംഎൽഎ കൈമാറുന്നു

 വെള്ളരിക്കുണ്ട് 

ഓൺലൈൻ പഠനത്തിന് സാഹചര്യം ഇല്ലാതെ ബുദ്ധിമുട്ടിലായ പട്ടികജാതി പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ നൽകിയത് 3638 ലാപ്ടോപ്പ്‌.
മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കണമെന്ന്‌ സർക്കാർ നിർദേശിച്ചിരുന്നു.
സർക്കാർ, എയ്ഡഡ് സ്കൂളിൽ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ എസ്ടി വിഭാഗത്തിന് വേണ്ടിയിരുന്നത് 3272 ലാപ്‌ടോപ്പായിരുന്നു. വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 142ഉം, പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് 224 ഉം വേണ്ടിയിരുന്നു. 
 ഇതിൽ പട്ടികവർഗ വിഭാഗത്തിലെ 2838 കുട്ടികൾക്കും പട്ടികജാതി വിഭാഗത്തിലെ 224 കുട്ടികൾക്കും നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 576 എണ്ണം ഉടൽ നൽകും.  8,78,46,786 രൂപയാണ് സർക്കാർ ഇതിനായി ചെലവഴിച്ചത്. കെഎസ്എഫ്ഇ മുഖേന നടപ്പിലാക്കിയ വിദ്യാശ്രി പദ്ധതിയിൽ അധികമായി വന്ന ലാപ്ടോപ്പാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് കുട്ടികൾക്ക് വിതരണം ചെയ്തത്. എച്ച് പി കമ്പനിയുടെ 24147 രൂപ വിലവരുന്ന അഞ്ച് വർഷ ഗാരന്റി ഉള്ളതിണ്  ഇവ.
 ലഭിക്കുന്നവർക്ക്‌ സ്കൂളിൽ പഠിക്കുന്ന കാലത്തോളം സ്വന്തമായി ഉപയോഗിക്കാം. സ്കൂളിൽ നിന്ന് മാറുമ്പോൾ  തിരികെ ഏൽപിക്കുന്ന രീതിയിലാണ് പദ്ധതി.  ഒരേ വീട്ടിൽ തന്നെ  ഒന്നിലധികം കുട്ടികൾക്ക് ലാപ്ടോപ് നൽകിയിട്ടുണ്ട്. 213 ലാപ്ടോപ്പ്‌ വരെ വിതരണം ചെയ്ത സ്കൂളുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top