25 April Thursday

പരപ്പയിലെ മുത്തുകൾ വലിച്ചുനേടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

അണ്ടർ 17 ജില്ലാ വടംവലി മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ ടീം

പാലാവയൽ
അണ്ടർ 17 ജില്ലാ വടംവലി മത്സരത്തിൽ പരപ്പ ജിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ. മിക്സഡ് വിഭാഗത്തിൽ പരപ്പ സ്‌കൂൾ ഒന്നാം സ്ഥാനവും കോടോത്ത്‌ അംബേദ്കർ,  കുണ്ടംകുഴി ഹയർസെക്കൻഡറി എന്നിവ രണ്ടും മൂന്നും സ്ഥാനവും നേടി. 
പെൺ വിഭാഗത്തിൽ പരപ്പ, കുണ്ടംകുഴി, ബന്തടുക്ക സ്‌കൂളുകൾ ആദ്യ മൂന്നുസ്ഥാനം നേടി.  ആൺ വിഭാഗത്തിൽ  കോടോത്ത്, കുണ്ടംകുഴി, ബന്തടുക്ക സ്‌കൂളുകളാണ്‌ ജേതാക്കളായത്‌.
 പാലാവയൽ സെന്റ് ജോൺസ്  സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം പി ഡി നാരായണി, പഞ്ചായത്തംഗം പ്രശാന്ത് പാറേക്കുടിലിൽ, ഫാ. ഡോ. തോമസ് ചിറ്റിലപ്പള്ളി,  വടംവലി അസോ. വൈസ് പ്രസിഡന്റ് എം സുനിൽ, പ്രിൻസിപ്പൽ മെന്റലിൻ മാത്യു, പിടിഎ പ്രസിഡന്റ് ജോയി വണ്ടനാനി എന്നിവർ സംസാരിച്ചു. 
സമാപന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബി ബാലചന്ദ്രൻ, തേജസ് കാവുകാട്ട് എന്നിവർ സമ്മാനം നൽകി. ജോസ് പ്രകാശ്, വൽസമ്മ ജോണി, സി വി തെരേസ, ആൻസി പി മാത്യു, ബിജു മാപ്പിളപറമ്പിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പിൽ മെന്റലിൻ മാത്യു സ്വാഗതവും ജോജി തെരുവംകുന്നേൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top