18 April Thursday

പുഴയും തോടുകളും നിറഞ്ഞൊഴുകി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
വെള്ളരിക്കുണ്ട് 
കനത്തമഴയിൽ തോടുകളും ചൈത്രവാഹിനി പുഴയും കവിഞ്ഞൊഴുകി. രണ്ട് ദിവസമായി മഴ ശക്തമായി തുടരുകയാണ്. ചൈത്രവാഹിനിയുടെ കൈവഴി തോടിൽ അശോകച്ചാൽ പാലവും  വെള്ളരിക്കുണ്ട് മങ്കയം പാലവും വെള്ളത്തിലായി. 
പുഴകളും അരുവികളും എല്ലാം നിറഞ്ഞു കവിഞ്ഞു. ചൈത്രവിഹിനി പുഴയുടെ ഓരങ്ങളിലുള്ള ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി. കരിമ്പിരിയും  കാപ്പുകുണ്ടും എരുമക്കയവും നിറഞ്ഞ് കവിഞ്ഞു. കാലിക്കടവിലെ കല്യാണിയുടെ ഹോട്ടലിലും വെള്ളം കയറി. പുഴയോര ഭൂമിയിലെ കിണറുകളും കുളങ്ങളും വെള്ളത്തിൽ മുങ്ങി. പറമ്പിൽ കൂട്ടിയിട്ട തേങ്ങകൾ മൊത്തമായും കുത്തൊഴുക്കിൽപ്പെട്ടു. മഴ തുടരുന്നതോടെ  മലയോര ജനത ഭീതിയിലാണ്. ഉരുൾപൊട്ടലിനും ശക്തമായ മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി നാട്ടുകാർ ഭയക്കുന്നു. വെള്ളം  ഉയർന്നാൽ പുഴയോരത്തെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടിവരും. മണ്ണിടിച്ചൽ സാധ്യതയുള്ള അതിർത്തി ഗ്രാമങ്ങളിലെ മലമുകളിലെ വീടുകളിലുള്ളവരെയും മാറ്റി പാർപ്പിക്കേണ്ടി വരും. റവന്യു അധികൃതരും അഗ്നിരക്ഷാസേനയും എല്ലാം ജാഗ്രതയോടെ ഉണ്ട്. മഴയും കാറ്റും ശക്തമായതിനാൽ വൈദ്യുതി ലൈനുകളും പലയിടത്തും തകരുന്നു.ഇത് മണിക്കൂറുകളോളം ഗ്രാമങ്ങളെ ഇരുട്ടിലാക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top