13 July Sunday
ദുബായിൽനിന്ന്‌ വിളിച്ചുവരുത്തി കൊല

ഡിവൈഎഫ്‌ഐ യൂത്ത് ഡിഫൻസ് 15ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കാസർകോട്‌

പുത്തിഗെയിലെ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മഞ്ചേശ്വരം എംഎൽഎയുടെയും മുസ്ലിം ലീഗിന്റെയും മൗനം സംശയകരമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 
ക്വട്ടേഷൻ മാഫിയാ സംഘത്തിന് മുസ്ലിംലീഗ് പിന്തുണ നൽകുകയാണ്. സംഭവത്തിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ സംശയത്തിന്റെ നിഴലിലുമാണ്. കൂട്ടത്തിലുള്ളവരെ സംരക്ഷിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം.  
ക്വട്ടേഷൻ മാഫിയാ സംഘങ്ങൾക്കെതിരെ 15ന് വൈകിട്ട്‌ നാലിന്‌  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പൈവളിഗെയിൽ ‘യൂത്ത് ഡിഫൻസ്' സംഘടിപ്പിക്കും. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ പുത്തിഗെയിലെ വീട് നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,  സാദിഖ് ചെറുഗോളി,  മുഹമ്മദ് നസറുദ്ദീൻ, ഹാരിസ് പൈവളിഗെ,  എം വി സുജിത്ത്, എം വി ദീപേഷ് എന്നിവരാണ്‌ സന്ദർശിച്ചത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top