27 April Saturday
43 സ്‌കൂളിൽ മധുരവനം പദ്ധതി

നടും, നിരീക്ഷിക്കും, പരിപാലിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

മധുരവനം പദ്ധതിയുടെ ഭാഗമായുള്ള ചെടികളുടെ വിതരണം നായന്മാർമൂല ടിഐഎച്ച്എസ്സിൽ ജില്ലാ അഡീഷണൽ എസ്‌പി പി കെ രാജു 
ഉദ്‌ഘാടനം ചെയ്യുന്നു.

കാസർകോട് 

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌ യൂണിറ്റ്‌ പ്രവർത്തിക്കുന്ന  43 സ്കൂളുകളിലും മധുരവനം പദ്ധതി നടപ്പാക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ മാർഗനിർദേശത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗം, കൃഷിവകുപ്പ്, ജില്ലാ പൊലീസ് സഹകരണ സംഘം എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്‌. അൽഫോൺസ ഇനം മാംഗോ ഗ്രാഫ്റ്റ്സ് , പേരക്ക, നെല്ലി, വുഡ് ആപ്പിൾ, നാരകം, പാഷൻ ഫ്രൂട്ട്സ്ചെ ടികളോടൊപ്പം നീർമരുത്, മണിമരുത്  ചെടികളും വിതരണംചെയ്യും. ഓരോ സ്കൂളുകളിലും രണ്ട് കുട്ടികളെ ഒരുചെടിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കും.  വളർച്ചാവിവരം ഓരോ ആഴ്ചയിലും രേഖപ്പെടുത്തും.  കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അധ്യാപകർ ചെടികൾ നിരീക്ഷിക്കും. അടുത്തവർഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്നായി പദ്ധതി നടപ്പിലാക്കിയ സ്കൂളിന് ട്രോഫിയും ഉപഹാരവും നൽകും. എംഎൽഎമാരായ  ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറിയിലും,  സി  എച്ച്  കുഞ്ഞമ്പു പെരിയ ഗവ ഹൈസ്കൂളിലും, എൻ എ നെല്ലിക്കുന്ന് ചെമ്മനാട് ഹൈസ്കൂളിലും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി   ചായ്യോത്ത് ജിഎച്ച്എസ്എസ്സിലും  പദ്ധതി  ഉദ്‌ഘാടനം ചെയ്യും. ചൊവ്വാഴ്‌ച   എംഎൽഎമാരായ  എം രാജഗോപാലൻ കയ്യൂർജിഎച്ച്‌എസ്‌എസ്സിലും  എ കെ എം അഷ്റഫ് കുഞ്ചത്തൂർ  ഹൈസ്കൂളിലും ഉദ്‌ഘാടനം ചെയ്യും.  പദ്ധതിയുടെ വിജയത്തിനായി ഓരോ  സ്കൂളിനും 5000 രൂപ വീതം ധനസഹായംനൽകുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top