25 April Thursday

മേക്കപ്പിനെ സംഗീത നാടകഅക്കാദമി പട്ടികയിൽ ഉൾപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 കാഞ്ഞങ്ങാട്‌ 

ബ്യൂട്ടീഷ്യന്മാർ ചെയ്യുന്ന മേക്കപ്പ്‌ സംഗീത നാടക  അക്കാദമി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്‌ കേരള ബ്യൂട്ടീഷ്യൻസ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്‌ വ്യാപാരഭവനിൽ സംസ്ഥാന വർക്കിങ്‌  പ്രസിഡന്റ്‌ ആര്യനാട്‌ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി സി ടി സിനിമോൾ സംഘടനാ റിപ്പോർട്ടും സെക്രട്ടറി ബബിത മാത്യു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ്‌ അംഗം സേതു ലക്ഷ്‌മി, ബിന്ദു വേണു, നിർമല തോമസ്‌ എന്നിവർ സംസാരിച്ചു. ഉഷ കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വ്യാജ കോസ്‌മോറ്റിക്‌സുകൾ പരിശോധന നടത്തി നടപടി സ്വീകരിക്കുക, ഇഎസ്‌ഐ സ്‌കീമിൽ ബ്യൂട്ടീഷ്യന്മാരെ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും  അംഗീകരിച്ചു . 
ഭാരവാഹികൾ:  സി പി സരസ്വതി( പ്രസിഡന്റ്‌),  ബിന്ദു വേണു(വൈസ്‌ പ്രസിഡന്റ്‌), ബബിത മാത്യു(സെക്രട്ടറി),  ഉഷ കൃഷ്‌ണൻ( ജോ. സെക്രട്ടറി),  നിർമല തോമസ്‌(ട്രഷറർ)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top