25 April Thursday

സർഗാത്മക വ്യക്തിത്വത്തിനുള്ള 
പുരസ്‌കാരം സതി ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

സർഗാത്മക വ്യക്തിത്വത്തിനുള്ള ദേശീയ അവാർഡ് പൊള്ളപൊയിലിലെ എം വി സതി രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങുന്നു

തൃക്കരിപ്പൂർ

ഭിന്നശേഷിക്കാരിൽ മികച്ച സർഗാത്മക വ്യക്തിത്വത്തിനുള്ള ദേശീയ അവാർഡ് പൊള്ളപൊയിലിലെ എം വി സതി ഏറ്റുവാങ്ങി.  രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ  രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്‌ പുരസ്‌കാരം സമർപ്പിച്ചത്‌. 
ഭിന്നശേഷിക്കാരിയായ സതി  ബാല്യം തൊട്ട് ജീവിതത്തോട് പൊരുതി മുന്നേറി പരിമിതികളെ അതിജീവിക്കുന്നു. പേശികൾ തളരുന്ന അപൂർവ രോഗം കാരണം വീൽചെയറിലൊതുങ്ങേണ്ടി വന്നെങ്കിലും വായനയിലൂടെ ലോകത്തെ അടുത്തറിയുകയാണ് സതി.  ബാലകൈരളി ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളാണ് കൂട്ടുകാർ. മൂന്നാം തരം മലയാളം, കന്നട പാഠാവലികളിൽ സതിയുടെ  " വായിച്ച് വായിച്ച് വേദന മറന്ന്" എന്ന  പാഠം കുട്ടികൾ പഠിക്കുന്നു.   2019 ലോകസഭ തെരഞ്ഞെടുപ്പിൽ ഭിന്നശേഷി വോട്ടർമാരുടെ ജില്ലാ അംബാസഡറായിരുന്നു. " തിരുമംഗല്യം" എന്ന ഭക്തിഗാനം പ്രശസ്തമാണ്.  " സതീഭാവം സഹഭാവം" എന്നപേരിൽ സതിയെ കുറിച്ച്‌ ഡോക്യുമെന്ററിയും പുറത്തിറങ്ങി. സാംസ്കാരിക പ്രവർത്തകനും വിഷചികിത്സകനുമായ പരേതനായ സിവിക് കൊടക്കാടിന്റെ മകളാണ് സതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top