മടിക്കൈ
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി വിഎച്ച്എസ്ഇ വിദ്യാർഥികൾക്കായി നടത്തുന്ന സ്കിൽ ഷെയർ പദ്ധതി തുടങ്ങി. വിദ്യാർഥികൾ ആർജിക്കുന്ന നൈപുണികൾ സമൂഹത്തിനുകൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതി ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. എസ്എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ വി എസ് ബിജുരാജ് , ജില്ലാ പ്രോഗ്രാം ഓഫീസർ എം എം മധുസൂദനൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ശങ്കരൻ, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടർ ഡി ഉദയകുമാരി, ഡോ. റൂബി അഗസ്റ്റിൻ, മനോഹരൻ, കെ വി രാജേഷ് , എൻ രഘു, പി സുകുമാരൻ, കുഞ്ഞികണ്ണൻ, പ്രീതി പുളിക്കൽ, ബി ബാലൻ തുടങ്ങിയവർ സംസാരിച്ചു.
ശശീന്ദ്രൻ മടിക്കൈ സ്വാഗതവും പ്രിൻസിപ്പൽ പ്രീതി ശ്രീധരൻ നന്ദിയും പറഞ്ഞു. എസ്എസ് കെ ‘ശക്തി 'പ്രോഗ്രാമിൽ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനമീറ്റിൽ പങ്കെടുത്ത വിദ്യാർഥിനികളെയും, സ്കിൽഷെയർ പ്രോജക്ടിനു ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..