19 April Friday

ദേലംപാടിയെ കർണാടക പൂട്ടി

രജിത്‌ കാടകംUpdated: Wednesday Aug 4, 2021

ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കർണാടക ഉദ്യോഗസ്ഥർ മുള വെച്ച് അടയ്ക്കുന്നു

അഡൂർ
സംസ്ഥാന അതിർത്തിയിലെ റോഡുകളും വഴികളും തടഞ്ഞ് കർണാടക. ചൊവ്വാഴ്ച രാവിലെ മുതൽ കർണാടക കേരള അതിർത്തികളിൽ ബാരിക്കേഡ് വെച്ചും മുള കെട്ടിയും റോഡ് തടഞ്ഞു. 
ഈശ്വരമംഗല വഴി കർണാടകയിലൂടെ ദേലംപാടിക്കുള്ള പള്ളത്തൂർ റോഡ്, സംസ്ഥാന പാതയിലെ പരപ്പയ്ക്ക് അടുത്ത് മുഡൂർ, മണ്ടക്കോൽ തലപ്പച്ചേരി റോഡ് എന്നിവിടങ്ങളിൽ കർണാടക പൊലീസിന്റെ കർശന പരിശോധനയാണ് നടക്കുന്നത്. നാട്ടുകാരെ പോലും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കടത്തി വിടുന്നില്ല. 
മൂഡൂരിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ചുള്ള പരിശോധനയിൽ,  പരപ്പയിലേക്ക് റേഷൻ വാങ്ങാൻ വന്നവരെ പോലും തടഞ്ഞു. കർണാടക റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെയാണ് നടപടി. ദേലംപാടി വില്ലേജിലെ മുഴുവൻ ആളുകളും ഉപയോഗിക്കുന്ന സാലത്തട്ക്ക പാഞ്ചോടി റോഡ് മുളകൾ വച്ചാണ്‌ അടച്ചത്‌. ഇതോടെ ഈ പ്രദേശത്തുകാർക്ക് പുറം ലോകവുമായി ബന്ധമില്ലാതെയായി. പ്രശ്‌ന പരിഹാരത്തിനായി സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ഇതേ പോലെ പൂട്ടിയപ്പോൾ പരപ്പയിൽ നിന്ന് മയ്യളയിലേക്കുള്ള വനപാത കോൺക്രീറ്റ് റോഡാക്കി നവീകരിച്ച്‌ ആൾക്കാശര കടത്തിവിട്ടിരുന്നു. നാല് ഭാഗവും സംരക്ഷിത വനമേഖലയും കർണാടകവും കേരളവും ഇടവിട്ട് പ്രദേശങ്ങളുള്ള പഞ്ചായത്താണ് ദേലംപാടി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top