16 April Tuesday

കാഞ്ഞിരപ്പൊയിൽ സ്‌കൂളിൽ 
പുസ്തക ചങ്ങാതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂളിലെ പുസ്‌തകചങ്ങാതി പദ്ധതിയിലെ പുസ്‌തക വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത നിർവഹിക്കുന്നു

 മടിക്കൈ

അടച്ചിരിപ്പിന്റെ  കാലത്ത് കുഞ്ഞുവായനയ്ക്ക്  കൂട്ടായി "പുസ്തക ചങ്ങാതി" പരിപാടിക്ക് തുടക്കമായി.  കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീട്ടിൽ ലൈബ്രറി ഒരുക്കാനാണ്‌ പദ്ധതി.
എൽപി വിഭാഗത്തിലെ 125 കുട്ടികൾക്കും  മൂന്ന് വീതം പുസ്തകം  സൗജന്യമായി നൽകി. പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ നൂറു രൂപ ചലഞ്ചിലൂടെയാണ്‌ പുസ്‌തകം വാങ്ങാനുള്ള ഫണ്ട്‌ സമാഹരിച്ചത്‌.  25,000 രൂപയുടെ പുസ്തകം  ആറു കേന്ദ്രങ്ങളിലായി വിതരണം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത വിതരണം ഉദ്‌ഘാടനം ചെയ്‌തു.  പിടിഎ പ്രസിഡന്റ്‌ ടി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ രമ പത്മനാഭൻ, പഞ്ചായത്തഗം കെ ശൈലജ, എസ്എംസി ചെയർമാൻ പി രവീന്ദ്രൻ,  പി നന്ദകുമാരൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ രാജീവൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top