20 April Saturday

അംബികയുടെ വീട്ടിൽ 
സന്തോഷത്തിന്റെ വെളിച്ചം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ബളാംതോട് മുന്തന്റെമൂലയിലെ വീട്ടിൽ വൈദ്യുതി സ്വിച്ച് ഓൺ ചെയ്യുന്ന അംബിക

ബളാംതോട്‌
ഒടുവിൽ അംബികയുടെ വീട്ടിൽ സന്തോഷത്തിന്റെ പൊൻപ്രഭ. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പഠിച്ച്‌ എംഎയ്‌ക്ക്‌ റാങ്കും എംഫിലും ബിഎഡും നേടിയ അംബികയുടെ ജീവിതം മാധ്യമങ്ങളിൽ വാർത്തയായി. ഇതേ തുടർന്നുണ്ടായ ഇടപെടലാണ്‌ വൈദ്യുതിവെട്ടത്തിന്‌ കാരണമായത്‌.
അംബികയുടെ അവസ്ഥ  എസ്എഫ്‌ഐ ജില്ലാസെക്രട്ടറി ആൽബിൻ മാത്യു വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ വൈദ്യുതി കണക്‌ഷനുള്ള സാങ്കേതിക തടസങ്ങൾ നീങ്ങി. 
ചിലവുകളെല്ലാം യുവജനക്ഷേമ ബോർഡ്‌ ഏറ്റെടുത്തു. ചൊവ്വാഴ്‌ച കെഎസ്ഇബി ബളാംതോട് സെക്ഷനിലെ  ജീവനക്കാർ എത്തി അംബികയുടെ വീട്ടിൽ കണക്‌ഷൻ നൽകി. അംബിക തന്നെ സ്വിച്ചോണും നിർവഹിച്ചു.   എക്‌സിക്യുട്ടീവ് എൻജിനീയർ  നീത് ആന്റണി, സിപിഐ എം ലോക്കൽ സെക്രട്ടറി ജി ഷാജിലാൽ, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാലുമാത്യു, ബ്ലോക്ക് പ്രസിഡന്റ്‌ ബി സുരേഷ്, അംബികയുടെ പിതാവ് കൃഷ്ണൻ എന്നിവർ സന്തോഷച്ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top