29 March Friday

ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കാസർകോട്‌
ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കോ-–- ഓഡിനേഷൻ കമ്മിറ്റി ദേശവ്യാപകമായി  അഞ്ചിന് പ്രതിഷേധാദിനാചരണം സംഘടിപ്പിക്കും. മോട്ടോർ തൊഴിലാളി ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക, ഇന്ധന വില വർധന തടയുക, മോട്ടോർ വാഹന ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, എല്ലാ മോട്ടോർ തൊഴിലാളികൾക്കും  പ്രതിമാസം 7500 രൂപയും സൗജന്യമായി 10 കിലോ ഭക്ഷ്യധാന്യവും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.  
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന സമരം ജില്ലയിൽ വൻ വിജയമാക്കാൻ സിഐടിയു ജില്ലാ കമ്മിറ്റി മുഴുവൻ മോട്ടോർ തൊഴിലാളികളോടും അഭ്യർഥിച്ചു. പ്രസിഡന്റ്‌ ഡോ. വി പി പി മുസ്തഫ അധ്യക്ഷതനായി.  ജനറൽ സെക്രട്ടറി ടി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. അംഗൻവാടി ആശ ഉച്ചഭക്ഷണ തൊഴിലാളി സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌  ഏഴ് എട്ട് തീയതികളിൽ നടത്തുന്ന ദേശീയ പ്രതിഷേധം ജില്ലയിൽ വൻ വിജയമാക്കാനും തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top