24 April Wednesday

തൃക്കരിപ്പൂർ മണ്ഡലത്തിൽ 4 കുടുംബാരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
വെള്ളരിക്കുണ്ട്     
തൃക്കരിപ്പൂർ മണ്ഡലത്തിലെ മൗക്കോട്, പടന്ന ,ഉടുമ്പുന്തല, വലിയപറമ്പ പിഎച്ച്സികൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി. തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ കേരളത്തിലെ 102 പിഎച്ച്സികൾക്കൊപ്പമാണ്‌   നാലും  കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിച്ചത്‌. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.  എം രാജഗോപാലൻ എംഎൽഎയുടെ ഇടപെട്ടാണ്‌  മണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്‌. മൗക്കോട് നടന്ന ഉദ്‌ഘാടന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്‌തു . പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ , ഡപ്യൂട്ടി ഡിഎംഒ  എ ടി മനോജ് എന്നിവർ സംസാരിച്ചു. പി വി അനു സ്വാഗതവും ഡോ. ദീപ മാധവൻ നന്ദിയും പറഞ്ഞു.  മൗക്കോട് പിഎച്ച്സിയുടെ വികസനത്തിന് പഞ്ചായത്ത്  ഭരണസമിതി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത് . 2018ൽ   പുതിയ ഒ പി കെട്ടിടം നിർമ്മിച്ചു. ആശുപത്രിക്ക് പുതിയ കെട്ടിടം  38 ലക്ഷം രൂപ ചെലവിൽ ഒരുക്കി. ആർദ്രം മിഷനിൽ  15.50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളും നടന്നു.  ലബോറട്ടറിയിലേക്ക്‌ ഹാമറ്റോളജി അനലൈസർ വാങ്ങാൻ 2.75 ലക്ഷം രൂപ ഈ വർഷം പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തി.  രണ്ട് ഡോക്ടർമാരടക്കം 12 ജീവനക്കാരുണ്ട്‌. നാല് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. സായാഹ്ന ഒ പി, ലബോറട്ടറി, ജനസൗഹൃദ ഭൗതികസാഹചര്യങ്ങൾ, ശിശു സൗഹൃദ ഇമ്മ്യൂണൈസേഷൻ റൂം, അവശ്യമരുന്നുകൾ, ആശ്വാസ് ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്,  ശ്വാസ് ക്ലിനിക് എന്നിവയുമുണ്ടാകും. 
 ദ്വീപ് സമൂഹമായ വലിയ പറമ്പ പഞ്ചായത്തിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിൽ  നടന്ന  ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ ജബ്ബാർ അടക്കം എല്ലാ ഭരണസമിതി അംഗങ്ങളും  മെഡിക്കൽ ഓഫീസർ ധന്യ ദയാനന്ദൻ ആശുപത്രി ജീവനക്കാർ എന്നിവരുംഓൺലൈനിൽ പങ്കെടുത്തു. 
തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ, മെഡിക്കൽ ഓഫീസർ  ഡോ. സി നിഹസ് ആശുപത്രി ജീവനക്കാർ എന്നിവർക്കൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങും ഓൺലൈനിൽ പങ്കെടുത്തു. 
 പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഫൗസിയ, വൈസ് പ്രസിഡന്റ് ടി കെ സുബൈദ സ്ഥിരം സമിതി അധ്യക്ഷൻ പി വി മുഹമ്മദ് അസ്ലം  മെമ്പർമാരായ  കെ അസൈനാർ കുഞ്ഞി , കെ പി ഗോപാലൻ, പി പി കുഞ്ഞികൃഷ്ണൻ, കെ വി രമേശൻ  മെഡിക്കൽ ഓഫീസർ അമ്പിളി ജനാർദ്ദനൻ ഹെൽത്ത് ഇൻസ്പെക്ടർ കെ പ്രകാശൻ  എന്നിവർക്കൊപ്പം പതിനാറോളം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top