26 April Friday

ജീവനക്കാരുടെ സുരക്ഷ സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കാഞ്ഞങ്ങാട‌്
സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെ മാനേജ്മെന്റ‌്   ചൂഷണം ചെയ്യുകയാണെന്നും ഇതിനെതിരെ അണിനിരക്കണമെന്നും കാസർകോട‌് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ‌് ഫാർമസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. 
രോഗബാധിതർക്കിടയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കോവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, മാസ്‌ക‌്, ഗ്ലൗസ‌്, ഫേസ‌് കവർ, ഗൗൺ, പിപിഇ കിറ്റ് തുടങ്ങിയവയൊക്കെ ജോലിയുടെ തരംതിരിച്ച് നൽകേണ്ടതാണ്. എന്നാൽ പല മാനേജ്‌മെന്റും അതുചെയ്യുന്നില്ല. നീലേശ്വരം, തൃക്കരിപ്പൂർ, ചെങ്കള എന്നിവിടങ്ങളിലെ ആശുപത്രികളിൽ കോവിഡ് റിപ്പോർട്ടു ചെയ്തപ്പോൾ നിയമാനുസരണം കാര്യങ്ങളെല്ലാം ചെയ്യുകയുണ്ടായി. കാസർകോട്ടെ (ജനാർദന) ആശുപത്രിയിൽ കോവിഡ് മരണമുണ്ടായിട്ടും ഒരു ഡ്യൂട്ടി ഡോക്ടറേയും  രണ്ടു നേഴ്സുമാരെയും  ക്വാറന്റൈന‌ിൽ  അയക്കുകമാത്രമാണ് ചെയ്തത്. 
രണ്ടു ദിവസത്തിനകം ഒരു ലാബ് ടെക്നീഷ്യൻ പോസിറ്റീവായി. തുടർന്ന് അവരുടെ വീട്ടിലെ രണ്ടു പേരും പോസിറ്റീവായി. ജീവനക്കാർക്ക് ആവശ്യമായ പരിശോധന  നടത്താതെ ഈ ആശുപത്രി നാട്ടുകാരെ വെല്ലുവിളിക്കുകയാണ്. ക്വാറന്റൈനിൽ  പോയവർക്ക് ആ കാലയളവിലെ ശമ്പളം നൽകില്ലെന്നും പറഞ്ഞിട്ടുണ്ട്.  ജീവനക്കാരെ പരമാവധി കുറച്ച‌് ഉള്ളവർക്ക്‌ അധിക ജോലി നൽകുകയാണ് ആശുപത്രി മുതലാളിമാർ. ജീവനക്കാർക്ക്‌ സൗകര്യം ഏർപ്പെടുത്താൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ബോണസ‌് ആഗസ്ത് 15നകം നൽകണമെന്നും ആവശ്യപ്പെടും. 
ഓൺലൈനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ‌് എ മാധവൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി എസ് വിവേകാനന്ദ് റിപ്പോർട്ടവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി  പ്രസന്നകുമാരി തീരുമാനങ്ങൾ വിശദീകരിച്ചു. ടി വിനീത, സി ശോഭലത, വി എസ‌് മധു, എം ദീപക്, എം സതീശൻ, സി ഷീല, കെ സുനിൽകുമാർ, സുധീർ മാധവ, ടി ഗീത, കെ- രവീന്ദ്രൻ, വി സി മാധവൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top