24 April Wednesday

പികെഎസ്‌ അംഗത്വവിതരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

പട്ടികജാതി ക്ഷേമസമിതി അംഗത്വവിതരണം ജില്ലാ ഉദ്‌ഘാടനം തൃക്കരിപ്പൂർ ഒരിയരയിൽ ജില്ലാ പ്രസിഡന്റ്‌ 
പി ജഗദീശൻ നിർവഹിക്കുന്നു

 കാസർകോട്‌

പട്ടികജാതി ക്ഷേമസമിതി ജില്ലാതല അംഗത്വവിതരണവും  തൃക്കരിപ്പൂർ ഏരിയാ പ്രവർത്തക കൺവൻഷനും ഒരിയരയിൽ ജില്ലാ പ്രസിഡന്റ്‌ പി ജഗദീശൻ ഉദ്‌ഘാടനം ചെയ്തു. എം വി മധുകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ശ്യാമള, ജില്ലാ കമ്മിറ്റി അംഗം പി പി രാധ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി മാധവൻ ഒരിയര സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരത്ത്‌ ജില്ലാ സെക്രട്ടറി ബി എം പ്രദീപ് ഉദ്‌ഘാടനംചെയ്‌തു. ജഗന്നാഥ അധ്യക്ഷനായി. രാജീവി കളിയൂർ, എൻ രാമചന്ദ്രൻ, പ്രവീൺ എന്നിവർ സംസാരിച്ചു. കുമ്പളയിൽ ജില്ലാ സെക്രട്ടറി ബി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. സദാനന്ദ ഷേണി, പ്രസാദ് കുമ്പള എന്നിവർ സംസാരിച്ചു. ബേഡകം ബീംബുങ്കാലിൽ ജില്ലാ ട്രഷറർ ചന്ദ്രൻ കൊക്കാൽ ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ പണിക്കർ അധ്യക്ഷനായി. ചന്ദ്രൻ പണിക്കർ സ്വാഗതം പറഞ്ഞു. കാറഡുക്കയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണൻ അധ്യക്ഷനായി. റോഷൻ സംസാരിച്ചു. സി എച്ച്‌ ഐത്തപ്പൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്‌ എം കെ പണിക്കർ ഉദ്‌ഘാടനംചെയ്‌തു. വിജയൻ അധ്യക്ഷനായി. കെ സുരേഷ്ബാബു സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു, ബാബു അധ്യക്ഷനായി. രാഘവൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top