25 April Thursday

പാഴ്‌വസ്തുക്കളുടെ ജിഎസ്ടി ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ മുത്തുക്ക പട്ടാമ്പി ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

പാഴ്‌വസ്തുക്കളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്ന്‌ കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സ്‌ക്രാപ് മേഖലയിലെ ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ജില്ലകളിൽ മാലിന്യ സംസ്കരണ പ്ലാന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 
ഉഡുപ്പി ഗാർഡൻ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ മുത്തുക്ക പട്ടാമ്പി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുഖാദർ അധ്യക്ഷനായി. ഹാരിസ് ചട്ടഞ്ചാൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർമാൻ അബ്ബാസ്‌ ബീഗം, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ ഷെരീഫ്, ട്രഷറർ അനിൽ കട്ടപ്പന, ഹബീബ് റഹ്‌മാൻ, ബഷീർ നുള്ളിപ്പാടി, കെ പി കുര്യൻ, മനുപ്രകാശ്, ഹനീഫ പൊയിനാച്ചി, ഷെരീഫ് ചെർക്കള, അബ്ദുല്ല മഹിയൂബ എന്നിവർ സംസാരിച്ചു. വി വി കുഞ്ഞിക്കണ്ണൻ സ്വാഗതവും തങ്കമുത്തു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഖാദർ (പ്രസിഡന്റ്), കുഞ്ഞിക്കണ്ണൻ (സെക്രട്ടറി), തങ്കമുത്തു (ട്രഷറർ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top