29 March Friday

നാശം വിതച്ച്‌ കാട്ടാനക്കൂട്ടം; 
പൊറുതിമുട്ടി കർഷകർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ബത്തകുമ്പിരിയിലെ ടി കൊട്ടന്റെ കൃഷിയിടത്തിലെ വാഴകൾ ആനക്കൂട്ടം 
നശിപ്പിച്ച നിലയിൽ

കുണ്ടംകുഴി

കാട്ടാന ശല്യത്താൽ  പയസ്വിനീതീരത്ത്‌  കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ. 3 വർഷം മുൻപു നട്ട തെങ്ങുപോലും പിഴുതെറിഞ്ഞ്‌  കർഷകരെ പൊറുതിമുട്ടിക്കുകയാണ്‌ കാട്ടാനകൾ. തോണിക്കടവ്, ബത്തകുമ്പിരി, ചൊട്ട പ്രദേശങ്ങളിലാണ്   ഒരാഴ്ച്ചയായി ആനകൾ തമ്പടിച്ച് കൃഷി നശിപ്പിക്കുന്നത്‌. എരിഞ്ഞിപ്പുഴ ഭാഗത്ത് നിന്നുമെത്തിയ ആനക്കൂട്ടം  ശനി പുലർച്ചെ   വ്യാപകമായി കൃഷി നശിപ്പിച്ചു. തോണിക്കടവിലെ കൃഷ്ണൻ, ബത്തകുമ്പിരിയിലെ ടി കാർത്യായനി, ടി കൊട്ടൻ, ചൊട്ടയിലെ രവീന്ദ്രറാവു എന്നിവരുടെ  തെങ്ങ്, വാഴ കൃഷിയാണ്‌  നശിപ്പിച്ചത്‌. കൃഷിക്ക് വെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈൻ  പൂർണമായും തകർത്തു.  മോട്ടോർ പുഴയിലേക്ക് എടുത്തെറിഞ്ഞു. പടക്കം പൊട്ടിച്ച്‌ നാട്ടുകാർ ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top