18 September Thursday

എസ്‌ഐയുടെ ചെവി കടിച്ചുപറിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കസ്റ്റഡിയിലെടുത്ത പ്രതി കാസർകോട് ടൗൺ സ്‌റ്റേഷനിലെ എസ്ഐ വിഷ്‌ണുപ്രസാദിന്റെ ചെവി കടിച്ചുമുറിച്ച നിലയിൽ

കാസർകോട്
പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രതിയെ ജീപ്പിൽ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകുമ്പോൾ എസ്ഐയുടെ ചെവി കടിച്ച്‌ മുറിച്ചു. കാസർകോട് ടൗൺ സ്‌റ്റേഷനിലെ എസ്ഐ വിഷ്‌ണുപ്രസാദിന്റെ ചെവിയാണ് കടിച്ചുമുറിച്ചത്. സംഭവത്തിൽ മധൂർ അറന്തോട്ടെ സ്‌റ്റാനി  റോഡ്രിഗസി (48)നെ അറസ്‌റ്റ്‌ ചെയ്‌തു. വ്യാഴം വൈകിട്ട്‌ ഉളിയത്തടുക്കയിലാണ്‌ സംഭവം. വാറണ്ട്‌ പ്രതിയെ പിടികൂടാൻ പോയ എസ്ഐയും സംഘവും ഉളിയത്തടുക്കയിൽ ആൾക്കൂട്ടം കണ്ട് ജീപ്പ് നിർത്തിയിട്ടു. മദ്യലഹരിയിലായിരുന്ന സ്‌റ്റാനി ഓടിച്ച ബൈക്ക് വാനിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന്‌ നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ജീപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ്‌ അസഭ്യം വിളിച്ച്‌ എസ്ഐയുടെ ചെവി കടിച്ച് മുറിച്ചത്‌. കാഞ്ഞങ്ങാട്‌ സ്വകാര്യാശുപത്രയിൽ പ്ലാസ്‌റ്റിക്ക്‌ സർജറിക്ക്‌ വിധേയനാക്കി. കാസർകോട്‌ കോടതിയിൽ ഹാജരാക്കിയ സ്‌റ്റാനിയെ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top