20 April Saturday
വയനാട്‌, പറശ്ശിനിക്കടവ്‌ എന്നിവിടങ്ങളിലേക്ക്‌ ചെറിയ ചെലവിൽ ടൂർ പാക്കേജ്‌

കെഎസ്‌ആർടിസിയിൽ ടൂറുപോയാലോ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 കാസർകോട്‌

കെഎസ്‌ആർടിസി ബസിൽ പതിവുയാത്രക്കപ്പുറം ടൂർ പോകാനും അവസരം. കാസർകോട്‌ ഡിപ്പോയിൽ നിന്ന്‌ വയനാട്ടിലേക്കും പറശിനിക്കടവ്‌ വിസ്‌മയ പാർക്ക്‌, പാമ്പുവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ്‌ ചുരുങ്ങിയ ചെലവിൽ യാത്ര സംഘടിപ്പിക്കുന്നത്‌. 
വയനാട്ടിലേക്ക്‌ 1920 രൂപയാണ്‌ ഒരാൾക്ക്‌ ചാർജ്‌. ഇതിൽ പ്രവേശന ടിക്കറ്റ്‌, വനയാത്ര, താമസം എന്നിവ കൂടി ഉൾപ്പെടും. ഭക്ഷണം സ്വന്തം ചെലവിൽ കഴിക്കണം. താമസം വേറെ വേണമെങ്കിൽ അതാതാൾക്ക്‌ സ്വന്തം ചെലവിൽ ഏർപ്പെടുത്താം. പഴശ്ശിരാജ ശവകുടീരം, കർലാട്‌ തടാകം, ബാണാസുര സാഗർ അണക്കെട്ട്‌, ഇടക്കൽ ഗുഹ, ഹെരിറ്റേജ്‌ മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിക്കും.
കണ്ണൂർ പറശ്ശിനിക്കടവ്‌, വിസ്‌മയാ പാർക്ക്‌, പാമ്പുവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും പാക്കേജുണ്ട്‌. പ്രവേശന ടിക്കറ്റടക്കം 1310 രൂപയാണ്‌ ഒരാൾക്ക്‌. ഭക്ഷണം ഉൾപ്പെടില്ല. സൂപ്പർ ഡീലക്‌സ്‌ ബസിന്‌ 1410 രൂപയാകും.
  കെഎസ്‌ആർടിസിയിൽ കൂടുതൽ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഇത്തരം ടൂർ പാക്കേജുകൾ ഏർപ്പാടാക്കുന്നുണ്ട്‌. ജില്ലയിൽ ക്ലബുകൾ, കുടുംബശ്രീകൾ, സ്വയം സഹായസംഘങ്ങൾ, വായനശാലകൾ തുടങ്ങിയ യൂണിറ്റുകൾക്ക്‌ കെഎസ്‌ആർടിസിയുമായി ബന്ധപ്പെടാം. ഫോൺ: 8589995296.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top