23 April Tuesday

കേന്ദ്രസർക്കാരിനെതിരെ 
തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്‌

കാഞ്ഞങ്ങാട്

തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച്‌ നടത്തി. ധർണ എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി വി തമ്പാൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി ജി ദേവ് അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, വി വി രമേശൻ, കാറ്റാടി കുമാരൻ, വി വി പ്രസന്നകുമാരി, ടി  കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുന്നത്ത് കരുണാകരൻ, ഷെരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട, കുഞ്ഞഹമ്മദ് കല്ലൂരാവി, ടി വി കുഞ്ഞിരാമൻ, കെ എം ശ്രീധരൻ, ഷെമീറ ഖാദർ, അബ്ദുൾ റഹിമാൻ, ഹനീഫ് കടപ്പുറം സംസാരിച്ചു. ജില്ലാ കൺവീനർ ടി കെ രാജൻ സ്വാഗതം പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top