24 April Wednesday
വോട്ടർപട്ടിക

ആധാർ ലിങ്ക് ചെയ്‌തത്‌ 
50 ശതമാനത്തിൽ താഴെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കാസർകോട്‌

വോട്ടർ പട്ടികയുമായി ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിൽ ജില്ല വളരെ പിറകിലാണെന്നും രാഷ്ട്രീയ പാർടികൾ സഹകരിക്കണമെന്നും നിരീക്ഷകൻ അലി അസ്‌കർ പാഷ പറഞ്ഞു. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട്‌ വിളിച്ച ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർടി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാർ ലിങ്ക് ചെയ്തവർ 50 ശതമാനത്തിൽ താഴെയാണ്. വോട്ട് ഇരട്ടിപ്പ് ഉൾപ്പെടെ ഒഴിവാക്കി പട്ടിക സുതാര്യമാക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണം. നിലവിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം കുറച്ചിട്ടില്ല. കലക്ടർ  സ്വാഗത്‌ ആർ ഭണ്ഡാരി അധ്യക്ഷയായി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ നവീൻബാബു വിശദീകരിച്ചു.  2023 ജനുവരി  ഒന്നിന്‌ 18 വയസ് പൂർത്തിയാക്കുന്നവർക്കൊപ്പം അടുത്ത ഒക്ടോബർ ഒന്നിന്‌ മുമ്പ്‌ 18 വയസ് പൂർത്തിയാകുന്നവർക്കും മുൻകൂറായി അപേക്ഷ നൽകാം. പേര് ചേർക്കൽ, ഒഴിവാക്കൽ ഉൾപ്പെടെയുള്ള അപേക്ഷ  എട്ട് വരെ സ്വീകരിക്കും. 
എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, എം.അസിനാർ, ടി  എം എ കരീം, എം കുഞ്ഞമ്പു നമ്പ്യാർ, മൂസ ബി ചെർക്കള, ബിജു ഉണ്ണിത്താൻ, മനുലാൽ മേലത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top