03 July Thursday

ഖമറുദ്ദീൻ അനുഭവിക്കട്ടെ: മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കാസർകോട്‌ 
എം സി ഖമറുദ്ദീൻ എംഎൽഎയുടെ  കാര്യത്തിൽ മുസ്ലിം ലീഗ്‌ നിലപാടിനെ തള്ളി കെപിസിസി പ്രസിഡന്റ്‌. ഖമറുദ്ദീൻ കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ അനുഭവിക്കട്ടേയെന്ന്‌ മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  ഖമറുദ്ദീൻ കുറ്റം ചെയ്‌തിട്ടില്ല എന്ന്‌ ലീഗ്‌ നേതാക്കൾ ആണയിടുമ്പോഴാണ്‌ കെപിസിസി അധ്യക്ഷൻ കുറ്റം ചെയ്‌തുവെന്ന്‌ സമ്മതിച്ചത്‌.ജില്ലയിൽ പലയിടത്തും മുസ്ലിം ലീഗിനെതിരായി കോൺഗ്രസ്‌ സ്വീകരിച്ച നിലപാട്‌ സാധൂകരിക്കുന്നതാണ്‌ മുല്ലപ്പള്ളിയുടെ നിലപാട്‌.  കോൺഗ്രസിന്‌ സ്വാധീനമുള്ള പ്രദേശങ്ങളിൽ ലീഗിനെ ഒഴിവാക്കാനാണ്‌ ശ്രമിച്ചത്‌.  മലാേയോരത്ത്‌ ഇത്‌ വ്യാപകമാണ്‌.  കള്ളാറിൽ   ഖമറുദ്ദീന്റെ തട്ടിപ്പിനിരയായവർ ഉള്ളതിനാലാണ്‌ ബ്ലോക്ക്‌ ഡിവിഷനിൽ  ലീഗിന് നൽകിയ സീറ്റ്‌ കോൺഗ്രസ്‌ തിരിച്ചെടുത്തത്‌. അവിടെ ലീഗ്‌ യുഡിഎഫിൽ നിന്ന്‌ വിട്ടു നിൽക്കുകയാണ്‌. 
പനത്തടിയിലും പുത്തിഗെയിലും യുഡിഎഫ്‌ നേതാക്കൾ ചിഹ്നമില്ലാതെ സ്വതന്ത്രരായി   മൽസരിക്കുന്നത്‌ ബിജെപിയുമായുള്ള സഖ്യത്തിന്‌ തെളിവല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മുല്ലപ്പള്ളിക്ക്‌ ഉത്തരമുണ്ടായില്ല. ഒപ്പമുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നേലും മിണ്ടിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top