29 March Friday

വിജയം ആവർത്തിക്കാൻ

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020
മുള്ളേരിയ
കർണാടക അതിർത്തിയിലെ ദേലംപാടി പ്രദേശത്ത്‌  പ്രൈമറി വിദ്യാഭ്യാസത്തിൽ കാതലായ മാറ്റമുണ്ടാക്കാൻ നേതൃത്വം നൽകിയ ജനങ്ങളുടെ പ്രിയ  നേതാവാണ്‌ എ പി കുശലൻ.  ഭാഷയുടെ പേരിൽ കുട്ടികൾ പഠനത്തിൽ പിന്നോട്ടു പോവുകയോ കർണാടകയിൽ കുടിയേറുകയോ ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസസ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പ്രൈമറി സ്‌കൂളുകളിൽ  ഇംഗ്ലീഷ് വിദ്യാഭ്യസം ആരംഭിക്കാൻ  നേതൃത്വം നൽകി.
ദേലംപാടി പരപ്പ സ്വദേശിയും  സിപിഐ എം കാറഡുക്ക ഏരിയാ കമ്മിറ്റിയംഗവുമായ എ പി കുശലൻ എൽഡിഎഎഫിന് വേണ്ടിയാണ്‌ ജില്ല പഞ്ചായത്ത്‌ ദേലംപാടി ഡിവിഷനിൽ ജനവിധി തേടുന്നത്‌. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തുവന്ന കുശലൻ ദേലംപാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌.കർഷകസംഘം  കാറഡുക്ക ഏരിയാകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. രണ്ട് തവണ ദേലംപാടി പഞ്ചായത്ത് ഭരണസമിതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. 
 കാടകം വനസത്യാഗ്രഹവും നിരവധി കർഷകസമരങ്ങളും ജന്മിത്വത്തിത്വത്തിനെതിരെ പോരാട്ടങ്ങളും നടന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ദേലംപാടി ഡിവിഷൻ. മുളിയാർ, കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ, ദേലംപാടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം. 
 ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണനായിരുന്ന  എൽഡിഎഫിലെ അഡ്വ എ പി ഉഷ  426 വോട്ടിനാണ്‌ കഴിഞ്ഞതവണ വിജയിച്ചത്‌. അതിന് മുമ്പ് ദേലംപാടിയിലെ തിമ്മയ്യയായിരുന്നു ജനപ്രതിനിധി.  ഇത്തവണ ഭൂരിപക്ഷം  കൂട്ടാനുള്ള  പ്രവർത്തനത്തിലാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ.   മലയോര ഹൈവേ, മുള്ളേരിയ ടൗൺ വികസനം, അഡൂർ, ആദൂർ, മുള്ളേരിയ, കാറഡുക്ക സ്‌കൂൾ വികസനം, ബാവിക്കര കുടിവെള്ളപദ്ധതി, മുള്ളേരിയ ബദിയടുക്ക റോഡ് വികസനം, ആരോഗ്യകേന്ദ്രങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങി തൊട്ടുകാണിക്കാവുന്ന വികസനങ്ങൾ ഡിവിഷൻ പ്രദേശത്ത്‌ ധാരാളം. അവചൂണ്ടിക്കാട്ടിയാണ്‌  എൽഡിഎഫ്‌ പ്രചാരണം.   
അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി ബി അബ്‌ദുൾ റസാഖിന്റെ മകൻ പി ബി ഷെഫീഖ് യുഡിഎഫ്‌ സ്ഥാനാർഥി.  ബിജെപി കാസർകോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ എൻഡിഎക്ക്‌ വേണ്ടി മൽസരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top