17 April Wednesday

33 പേർക്ക്‌ രോഗമുക്തി 108 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കാസർകോട് 
ജില്ലയിൽ 108 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 104 പേർക്കാണ്‌ രോഗം. വിദേശത്ത് നിന്നെത്തിയ നാല് പേർക്ക്‌ രോഗമുണ്ട്‌. 33 പേർ രോഗമുക്തി നേടി. 1093 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 234 ആയി.     22091 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 20205 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. 1058 പേർ വിദേശത്ത് നിന്നെത്തിയവരും 828 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്‌. 20764 പേർ രോഗമുക്തരായി. വീടുകളിൽ 7584 പേരും സ്ഥാപനങ്ങളിൽ 436 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 8020  പേരാണ്. 561 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1288  സാമ്പിളുകൾ കൂടി പരിശോധനക്ക്‌ അയച്ചു. 290 പേരുടെ ഫലം ലഭിക്കാനുണ്ട്. 519 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 83 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top