20 April Saturday

ജിഎസ്‌ടി: 10ന്‌ എൽഡിഎഫ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

 കാസർകോട്‌

ജിഎസ്‌ടിയുടെ മറവിൽ  ഭക്ഷ്യധാന്യമുൾപ്പെടെ അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ച്  ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോഡി സർക്കാറിന്റെ നയങ്ങൾക്കെതിരെ പത്തിന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിലേക്ക്  പ്രതിഷേധ മാർച്ചും ധർണയും നടത്താൻ എൽഡിഎഫ് ജില്ലാകമ്മറ്റി യോഗം തീരുമാനിച്ചു. 
മുൻ കൺവീനർ പി രാഘവന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.  
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി.  ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. 
ഇ ചന്ദ്രശേഖരൻ എംഎൽഎ,  ഗോവിന്ദൻ പള്ളിക്കാപ്പിൽ,  കുര്യാക്കോസ് പ്ലാപ്പറമ്പിൽ, രവി കുളങ്ങര, പി പി രാജു, എം ഹമീദ് ഹാജി, ടി വി വിജയൻ, സുരേഷ് പുതിയിടത്ത്, ടി വി ബാലകൃഷ്ണൻ, സണ്ണി അരമന, പി വി ബാലചന്ദ്രൻ,  ടി കൃഷ്ണൻ, കെ വി കൃഷ്ണൻ, അസീസ് കടപ്പുറം, കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ,  സി വി ദാമോദരൻ, രതീഷ് പുതിയപുരയിൽ, വി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top