28 March Thursday

എസ്‌എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
കാസർകോട്‌
ദേശീയ വിദ്യാഭ്യാസ നയം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തുറന്നു കാണിക്കുന്നതിനായി എസ്എ ഫ്ഐ  സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിനെതിരായ പ്രതിഷേധ പരിപാടികളുടെ തുടക്കം എന്ന നിലയിലാണ് ദിനാചരണം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ആമുഖം കത്തിച്ചും അതിന്റെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചും വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി. ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിലും  പ്രതിഷേധത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ ഭാഗമായി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരേയും വിദ്യാഭ്യാസ വിചക്ഷണരേയും പങ്കെടുപ്പിച്ച് നവ മാധ്യമങ്ങളിലൂടെ സംവാദവും ചർച്ചാ വേദികൾ സംഘടിപ്പിക്കാനും മുൻകൈയ്യെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top