23 April Tuesday

ബാലസംഘം ശാസ്ത്ര ചിന്താക്കൂട്ടം
1500 കേന്ദ്രത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോ​ഗോ കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർമാൻ കെ വി സുജാത പ്രകാശിപ്പിക്കുന്നു

കാഞ്ഞങ്ങാട്

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  ഞായർ മുതൽ 20 വരെ 1500 കേന്ദ്രങ്ങളിൽ ശാസ്ത്ര ചിന്താക്കൂട്ടം നടത്തും. പിന്നണി പ്രവർത്തകർക്കുള്ള ജില്ലാ പരിശീലന കളരി കാഞ്ഞങ്ങാട് നടന്നു. തുടർന്ന് മുഴുവൻ ഏരിയകളിലും പരിശീലന കളരി  നടക്കും. എം എം സചീന്ദ്രന്റെ മനുഷ്യരുടെ ഇടം എന്ന പാട്ട് ശാസ്ത്ര ചിന്താ കൂട്ടത്തിൽ അവതരിപ്പിക്കും.
കൂട്ടുകാർ ഇന്ന്‌ വീട്ടിലേക്ക്‌
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ട്‌ ജൂലൈ 23 നും 24നും നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ കാഞ്ഞങ്ങാട് ഏരിയയിലെ മുഴുവൻ വീടുകളിലേക്കും ബാലസംഘം പ്രവർത്തകരെത്തും. 
ഞായറാഴ്ച യൂണിറ്റുകളുടെ നേതൃത്വത്തിൽ സമ്മേളന പ്ലക്കാർഡും ബാലസംഘം പതാകയുമായി വീടുകളിലെത്തി നോട്ടീസ് കൈമാറും. നോട്ടീസിനോടൊപ്പം നൽകുന്ന ‘ബാലസംഘത്തിന് ഒരു സ്നേഹ കൈനീട്ടം’ എന്നെഴുതിയ കവറും നൽകും.  കവറുകളിൽ നിക്ഷേപിച്ച തുക ഉപയോഗിച്ചാണ്‌ ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.  10ന് വീടുകളിൽ എത്തുന്ന സംഘം കവർ തിരിച്ചു വാങ്ങി ഫണ്ട് പ്രവർത്തനം പൂർണമാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top