29 March Friday

സഹകരണ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അന്തർദേശീയ സഹകരണ ദിനാചരണം ഉദ്ഘാടനം കാഞ്ഞങ്ങാട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് 

അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. സി വി നാരായണൻ അധ്യക്ഷനായി. ദിനേശ് ബീഡി ചെയർമാൻ എം കെ ദിനേശ് ബാബു വിഷയം അവതരിപ്പിച്ചു. 
വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കിയ പനയാൽ സഹകരണ ബാങ്ക്‌, പനത്തടി സഹകരണബാങ്ക്, കാസർകോട്‌ പബ്ലിക്ക്‌ സർവന്റ്‌  സഹകരണസംഘം, ഹൊസ്‌ദുർഗ്‌ താലൂക്ക്‌ പബ്ലിക്ക്‌ സർവന്റ്‌സ്‌ സംഘം, ഉദുമ വനിതാ സർവീസ്‌ സഹകരണ സൊസെറ്റി, മടിക്കൈ വനിതാ സഹകരണ സംഘം, ജില്ലാ സഹകരണ ആശുപത്രി സംഘം, മഞ്ചേശ്വരം, പിലിക്കോട്‌, മുളിയാർ അഗ്രികൾച്ചറിസ്‌റ്റ്‌ സഹകരണസംഘം എന്നിവയ്‌ക്ക്‌ ഉപഹാരം നൽകി. 
ജോയിന്റ്‌ രജിസ്‌ട്രാർ എ രമ, അസി രജിസ്ട്രാർ വി ചന്ദ്രൻ, കെ വിശ്വനാഥൻ, എം രാധാകൃഷ്ണൻ നായർ, വി കെ പി അഹമ്മദ് കുഞ്ഞി, പി ബാബു, ബങ്കളം കുഞ്ഞികൃഷ്‌ണൻ, കെ വി വിശ്വനാഥൻ, പി കെ വിനയകുമാർ എന്നിവർ സംസാരിച്ചു. കെ ലസിത സ്വാഗതവും കെ രാജഗോപാലൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top